
പണ്ട് കേരളത്തിൽ നെല്ല്, തെങ്ങ് എന്നിവയാണ് കൂടുതലായി കൃഷി ചെയ്തിരുന്നതെങ്കിലും ഇന്ന് ലാഭം നോക്കി മാറ്റി പരീക്ഷിക്കുന്നവരാണ് കൂടുതലും. കാലാവസ്ഥ,വരവ് - ചെലവ് എന്നിവ നോക്കി നല്ല ലാഭം കൊയ്യാൻ കഴിയുന്ന പഴങ്ങളും പച്ചക്കറികളും ആളുകൾ കൃഷി ചെയ്യാറുണ്ട്. എന്നാൽ അത്തരത്തിൽ വളരെ ലാഭമുള്ള ഒരു കൃഷിയാണ് തുളസി കൃഷി. പക്ഷേ പലർക്കും ഇതിനെക്കുറിച്ച് അധികമൊന്നും അറിയില്ല. കേരളത്തിലെ മിക്ക വീടുകളിലും ഇത് ലഭ്യമാണെങ്കിലും ഇതിന്റെ വിപണി മൂല്യം അറിയുന്നവർ കുറവാണ്.
പ്രധാനമായും മരുന്ന് നിർമാണത്തിനാണ് തുളസി ഉപയോഗിക്കുന്നത്. രണ്ട് ഏക്കറിൽ കൃഷി ചെയ്താൽ മാസം ഒരു ലക്ഷത്തോളം വരുമാനം നേടാം. ചിലവാകട്ടെ ഇരുപതിനായിരം രൂപയിൽ താഴെ മാത്രമാണ്. മുതൽ മുടക്ക് കുറവാണെങ്കിലും ഏറെക്കാലം ഒരേ ചെടിയിൽ നിന്ന് ആദായം ലഭിക്കുമെന്നതും തുളസി കൃഷിയുടെ സാദ്ധ്യതകൾ വിപുലമാക്കുന്നു. വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്ന കൃഷിയാണിത്. ചെടിയിൽ നിന്ന് വിത്ത് ശേഖരിച്ച് പാകി മുളപ്പിച്ച് കൃഷി തുടങ്ങാം. കൃഷി ഭൂമി ഇല്ലെങ്കിൽ ഗ്രോ ബാഗിലോ മട്ടുപ്പാവിലോ കൃഷി ചെയ്യാം. കേരളത്തിലേക്ക് തുളസി കൂടുതൽ എത്തുന്നത് തമിഴ്‌നാട്ടിൽ നിന്നാണ്. അതായാത് തുളസി കൃഷി വഴി ലക്ഷങ്ങളാണ് അയൽ സംസ്ഥാനങ്ങൾ സമ്പാദിക്കുന്നത്.
വിപണിയിൽ ആവശ്യക്കാറുള്ള തുളസി ഇനങ്ങൾ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |