
തിരുവനന്തപുരം: കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡിൽ ഫയർമാൻ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 341/2024) തസ്തികയിലേക്ക് 25 രാവിലെ 7 മുതൽ ശാരീരിക അളവെടുപ്പും സർട്ടിഫിക്കറ്റ് പരിശോധനയും നടത്തും.
അഭിമുഖം
കോഴിക്കോട് ജില്ലയിൽ തദ്ദേശസ്വയംഭരണ വകുപ്പിൽ പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 611/2024) തസ്തികയിലേക്കുളള ഒന്നാംഘട്ട അഭിമുഖം 20, 21 തീയതികളിൽ പി.എസ്.സി. കോഴിക്കോട് മേഖലാ, ജില്ലാ ഓഫീസുകളിൽ നടത്തും.
സ്റ്റേറ്റ് ഫാമിംഗ് കോർപ്പറേഷൻ ഓഫ് കേരള ലിമിറ്റഡിൽ അസിസ്റ്റന്റ് മാനേജർ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 072/2024) തസ്തികയിലേക്ക് 26, 27 തീയതികളിൽ പി.എസ്.സി. ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.
ഒ.എം.ആർ. പരീക്ഷ
തദ്ദേശസ്വയംഭരണ വകുപ്പിൽ മൂന്നാംഗ്രേഡ് ഓവർസിയർ/മൂന്നാംഗ്രേഡ് ഡ്രാഫ്ട്സ്മാൻ (കാറ്റഗറി നമ്പർ 292/2024), കേരള ലാൻഡ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡിൽ ഓവർസിയർ ഗ്രേഡ് 3/വർക് സൂപ്രണ്ട് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 381/2024), തദ്ദേശസ്വയംഭരണ വകുപ്പിൽ രണ്ടാംഗ്രേഡ് ഡ്രാഫ്ട്സ്മാൻ/രണ്ടാംഗ്രേഡ് ഓവർസിയർ (കാറ്റഗറി നമ്പർ 734/2024) തസ്തികകളിലേക്ക് 22 ന് രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 12.20 വരെ ഒ.എം.ആർ. പരീക്ഷ നടത്തും.
കോട്ടയം ജില്ലയിൽ അച്ചടി വകുപ്പിൽ കമ്പ്യൂട്ടർ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 115/2025) തസ്തികയിലേക്ക് 24 ന് രാവിലെ 7 മുതൽ 8.50 വരെ ഒ.എം.ആർ. പരീക്ഷ നടത്തും.
കേരള കേര കർഷക സഹകരണ ഫെഡറേഷനിൽ (കേരഫെഡ്) അനലിസ്റ്റ് (കാറ്റഗറി നമ്പർ 244/2024) തസ്തികയിലേക്ക് 26 ന് രാവിലെ 7 മുതൽ 8.50 വരെ ഒ.എം.ആർ. പരീക്ഷ നടത്തും.
തൃശൂർ, കോഴിക്കോട് ജില്ലകളിൽ തദ്ദേശസ്വയംഭരണ വകുപ്പ്/കാസർകോട് ജില്ലയിൽ ആരോഗ്യ വകുപ്പ് എന്നിവിടങ്ങളിൽ ഫാർമസിസ്റ്റ്/ഫാർമസിസ്റ്റ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 029/2025, 155/2025) തസ്തികകളിലേക്ക് 27 ന് രാവിലെ 7 മുതൽ 8.50 വരെ ഒ.എം.ആർ. പരീക്ഷ നടത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |