
സിയോൾ: വീടിനുളളിൽ മോഷണത്തിനെത്തിയ ആളെ കീഴടക്കുന്നതിനിടെ കെ -പോപ് താരവും നടിയുമായ നാനയ്ക്ക് (ജിൻ ആ) ഗുരുതര പരിക്കേറ്റു. ദക്ഷിണ കൊറിയയിലെ ആശുപത്രിയില്‍ അതിതീവ്രപരിചരണ വിഭാഗത്തിൽ താരം ഇപ്പോൾ ചികിത്സയിലാണ്. ശനിയാഴ്ച പുലർച്ചയോടെയാണ് നാനയുടെ സിയോളിലുളള വീട്ടിൽ മോഷണം നടന്നത്. മുറിയില്‍ കയറിയ കള്ളൻ പണവും വിലപിടിപ്പുള്ള വസ്തുക്കളും കൈക്കലാക്കുകയായിരുന്നു.
നാനയുടെ അമ്മയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പണവും ആഭരണങ്ങളും ആവശ്യപ്പെടുകയായിരുന്നു. ബഹളം കേട്ടാണ് നാന മുറിയില്‍ നിന്ന് പുറത്തേക്ക് വന്നത്. ബലപ്രയോഗത്തിലൂടെ നാനയും അമ്മയും ചേര്‍ന്ന് കീഴ്പ്പെടുത്തിയെങ്കിലും കൈയിലിരുന്ന മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് കള്ളൻ താരത്തെ കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ഈ സമയം സ്ഥലത്തെത്തിയ പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു.
നാനയെ പൊലീസാണ് ആശുപത്രിയിൽ എത്തിച്ചത്. താരത്തിന്റെ അമ്മയ്ക്കും പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിനിടെ നാനയുടെ അമ്മ ബോധരഹിതയായി വീണെന്നും ദക്ഷിണകൊറിയന്‍ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. അമ്മ ഇപ്പോള്‍ ബോധം വീണ്ടെടുത്തിട്ടുണ്ട്. ഇരുവരുടെയും ആരോഗ്യനില സൂക്ഷ്മമായി നിരീക്ഷിച്ച്‌വരികയാണെന്ന് അധികൃതര്‍ അറിയിച്ചു.
2009ല്‍ ആഫ്റ്റര്‍ സ്കൂൾ എന്ന കെ പോപ്പ് ഗ്രൂപ്പിലൂടെയാണ് നാന തരംഗമാകുന്നത്. പിന്നാലെ അഭിനയ രംഗത്തേക്ക് കടക്കുകയായിരുന്നു. കാറ്റലേനയെന്ന നാനയുടെ മ്യൂസിക് വീഡിയോയ്ക്ക് 35 മില്യണ്‍ വ്യൂസാണ് യൂട്യൂബിലുള്ളത്. മൈ മാന്‍ ഈസ് ക്യുപിഡ്, മാസ്ക് ഗേള്‍, ലവ് ഇന്‍ കോണ്‍ട്രാക്റ്റ്, മെമ്മോറിയല്‍സ് തുടങ്ങിയ കൊറിയന്‍ സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |