SignIn
Kerala Kaumudi Online
Wednesday, 07 January 2026 1.07 PM IST

എക്‌സിക്യുട്ടീവ് ഫീച്ചറുകളുമായി ടാറ്റാ കർവ്  വിപണിയിൽ

Increase Font Size Decrease Font Size Print Page
curv

കൊച്ചി: മെച്ചപ്പെടുത്തിയ എക്‌സിക്യൂട്ടീവ് ഫീച്ചറുകളോടെ ടാറ്റ മോട്ടോഴ്‌സ് പാസഞ്ചർ വെഹിക്കിൾസ് കർവ് പുറത്തിറക്കി . സ്മാർട്ട് എൻജിനീയറിംഗ് വിനിയോഗിച്ച് എല്ലാ കർവ് വേരിയന്റുകളിലും ഇന്റീരിയർ സ്‌പേസ് ഗണ്യമായി മെച്ചപ്പെടുത്തി. അധിക സുഖസൗകര്യങ്ങളും പ്രായോഗികതയും ഉപയോഗിച്ച് കാബിനകത്തെ അനുഭവം വർദ്ധിപ്പിച്ചു. പ്രീമിയം ക്യാബിൻ അനുഭവം നൽകുന്ന വാഹനത്തിൽ പിൻനിരയിലെ യാത്രാസുഖം ഉയർത്തി. ട്വിൻസോൺ ക്ലൈമറ്റ് കോൺസിയർജ് എയർ കണ്ടീഷനിംഗ് അവതരിപ്പിച്ചു.

പുതിയ ആകർഷണങ്ങൾ

പാസീവ് വെന്റിലേഷനോടുകൂടിയ ആർകംഫോർട്ട് സീറ്റുകൾ

സെറീനിറ്റി സ്‌ക്രീൻ റിയർ സൺഷെയ്ഡുകൾ

റിയർ ആംറെസ്റ്റിൽ ഈസിസിപ്പ് കപ്പ് ഡോക്കുകൾ

വൈറ്റ് കാർബൺ ഫൈബർ ഫിനിഷിലുള്ള ഡാഷ്‌ബോർഡ് ഇൻസെർട്ട്

ലെതറെറ്റ് സീറ്റുകളുള്ള ലൈറ്റർ ഇന്റീരിയർ


പിൻസീറ്റ് പുനർനിർവചിക്കുകയും എക്‌സിക്യൂട്ടീവ് ഫീച്ചറുകൾ പുനർവിഭാവനം ചെയ്യുകയും ചെയ്ത കർവിന്റെ വില

14.55 ലക്ഷം രൂപ മുതൽ

കർവ് ഇ.വി വില

18.49 ലക്ഷം രൂപ മുതൽ

മികച്ച സുരക്ഷ

കാബിനിൽ മൂഡ് ലൈറ്റിംഗോടുകൂടിയ വലിയ വോയിസ് ആക്ടിവേറ്റഡ് പനോരമിക് സൺറൂഫ് വാഹനത്തിലുണ്ട്. ആംഗ്യം ഉപയോഗിച്ച് പ്രവർത്തിക്കുന്ന പവർ ടെയിൽഗേറ്റും, 500 ലിറ്റർ ബൂട്ട് സ്‌പേസും ഉൾപ്പെടെ നിരവധി സവിശേഷതകളുമുണ്ട്. ഇതിന്റെ സാങ്കേതികവിദ്യയുടെ കേന്ദ്രം ഹാർമാന്റെ 31.24 സെന്റീമീറ്റർ (12.3') സിനിമാറ്റിക് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണ്.

ഫൈവ്സ്റ്റാർ ഭാരത് എൻ.സി.എ.പി സുരക്ഷാ റേറ്റിംഗ് നിലനിറുത്തുന്നു. ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്ന സൂക്ഷ്മമായ എൻജിനീയറിംഗിന്റെ സാക്ഷ്യമാണ് വാഹനമെന്ന് ടാറ്റാ അറിയിച്ചു.

TAGS: BUSINESS, TATA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY