
തിരുവനന്തപുരം: എസ്.ഐ.ആറിൽ ബി.എൽ.ഒമാരെ സഹായിക്കാൻ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ബി.എൽ.എമാരെ കൂടുതൽ നിയോഗിക്കാമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ. കേരളത്തിൽ മാത്രമാണ് ഇളവ്. ഒരു നിയമസഭാ മണ്ഡലത്തിൽ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിക്ക് ബി.എൽ.എയെ ലഭ്യമായില്ലെങ്കിൽ അതേ മണ്ഡലത്തിലെ ഒരു വോട്ടറെ നിയോഗിക്കാം. ബി.എൽ.എമാർക്ക് എസ്.ഐ.ആർ ഫോമുകൾ ഒരുമിച്ച് സമർപ്പിക്കാനും അനുമതി നൽകി. കരട് വോട്ടർപട്ടിക പ്രസിദ്ധീകരിക്കുന്നതിനു മുമ്പ്, ഒരു ബി.എൽ.എയ്ക്ക് ഒരു ദിവസം 50 ഫോമുകൾ വരെയും കരട് പ്രസിദ്ധീകരിച്ചതിനു ശേഷം 10 ഫോമുകൾ വരെയും ബി.എൽ.ഒമാർക്ക് നൽകാം. ഇക്കാര്യം അംഗീകൃത രാഷ്ട്രീയ പാർട്ടികളെ രേഖാമൂലം അറിയിച്ചു. എസ്.ഐ.ആർ സമ്മർദ്ദം മൂലം കഴിഞ്ഞ ദിവസം കണ്ണൂരിൽ ബി.എൽ.ഒ അനീഷ് ജോർജ് ജീവനൊടുക്കിയതിനെ തുടർന്നാണ് ഇളവുകൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |