
തിരുവനന്തപുരം:വോട്ടർപട്ടികയുടെ തീവ്ര പരിഷ്ക്കരണ നടപടിയായ എസ്.ഐ.ആർ സംസ്ഥാനത്ത് പൂർത്തിയായി.അന്തിമ വോട്ടർപട്ടിക നാളെ പ്രസിദ്ധീകരിക്കും.ഇതിന് മുന്നോടിയായി കേന്ദ്ര ഇലക്ഷൻ കമ്മിഷൻ ഇന്ന് സംസ്ഥാനത്തെ രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ യോഗം വിളിച്ചിട്ടുണ്ട്.
2.78കോടി വോട്ടർമാരുണ്ടായിരുന്ന സംസ്ഥാനത്തെ വോട്ടർപട്ടികയുടെ തീവ്രവോട്ടർപട്ടിക പരിഷ്ക്കരണം നവംബറിലാണ് ആരംഭിച്ചത്. ഡിസംബർ 23ന് കരട് വോട്ടർപട്ടിക പുറത്തിറക്കി.ഇതിൽ 2,54കോടി വോട്ടർമാരാണ് ഉൾപ്പെട്ടത്. ഇതിൽ തന്നെ 36.88ലക്ഷം വോട്ടർമാരുടെ രേഖകൾ ശരിയല്ലെന്ന് പറഞ്ഞ് ഇലക്ഷൻ കമ്മിഷൻ നോട്ടീസ് നൽകി തെളിവെടുപ്പിന് വിളിച്ചു.രേഖകൾ നൽകിയവരെ ഉൾപ്പെടുത്തും. അല്ലാത്തവരെ ഒഴിവാക്കും. നേരത്തേ പേരുണ്ടായിരിക്കുകയും ഡിസംബർ 23ന് പുറത്തിറക്കിയ കരട് വോട്ടർപട്ടികയിൽ ഒഴിവാക്കപ്പെടുകയും ചെയ്തവർക്ക് പുതുതായി അപേക്ഷ നൽകി പേരുചേർക്കാൻ അവസരം നൽകും. കരട് വോട്ടർപട്ടികയിലുള്ളവർക്ക് തിരുത്തലുകൾക്കും മേൽവിലാസം മാറ്റാനും ഉൾപ്പെടെ അപേക്ഷകൾ നൽകാൻ ജനുവരി 30വരെ സമയം നൽകിയിരുന്നു. അതും പരിഗണിച്ചാണ് നാളെ അന്തിമ വോട്ടർപട്ടിക പുറത്തിറക്കുന്നത്. പേര് ചേർക്കാനും തിരുത്താനുമായി ലഭിച്ച അപേക്ഷകൾ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കി അന്തിമ പട്ടികയിൽ ഉൾപ്പെടുത്തും. ജനുവരി 30നുശേഷം ലഭിച്ച അപേക്ഷകൾ അന്തിമപട്ടിക പുറത്തിറങ്ങിയ ശേഷമേ പരിഗണിക്കുകയുള്ളൂ. അർഹരെ അനുബന്ധ പട്ടികയിൽ ചേർക്കുമെന്നാണ് കമ്മിഷൻ അറിയിച്ചിരിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
ശ്രീകൃഷ്ണപുരം കാട്ടുകുളം പരിയാനമ്പറ്റ ഭഗവതി ക്ഷേത്രത്തിലെ പുരത്തോടനുബന്ധിച്ച് നടന്ന എഴുന്നെള്ളിപ്പ്.