
ഗാസയെ വിഭജിച്ച് ഇസ്രയേലി-അന്താരാഷ്ട്ര സൈനിക നിയന്ത്രണത്തിലുള്ള ‘ഗ്രീൻ സോൺ’ നിർമിക്കാനുള്ള വൻ സൈനിക പദ്ധതിക്കാണ് യു.എസ് മുന്നോട്ട് വയ്ക്കുന്നത്.പാലസ്തീനികൾ ഗാസയുടെ പകുതിയിൽ താഴെ മാത്രം വിസ്തീർണമുള്ള റെഡ് സോണിലേക്ക് പൂർണമായി ഒതുക്കപ്പെടും.ഗ്രീൻ സോണിനും റെഡ് സോണിനുമിടയിലെ ഇടനാഴിയിൽ (യെല്ലോ സോൺ) സേന നിലയുറപ്പിക്കും.ആദ്യം നിശ്ചിത സൈനികരെ പരിമിത പ്രദേശത്ത് വിന്യസിക്കാനും പിന്നീട് 20,000 പേരെ പ്രദേശം മുഴുവൻ വ്യാപിപ്പിക്കാനുമാണ് യു.എസ് പദ്ധതി.
യെല്ലോ ലൈനിന്റെ പടിഞ്ഞാറൻ ഭാഗത്ത് സൈനിക സാന്നിധ്യമുണ്ടാകില്ല. പക്ഷേ യുദ്ധത്തിന് മുമ്പുണ്ടായിരുന്ന വിസ്തൃതിയുടെ പകുതിയിലേക്ക് പാലസ്തീനികളുടെ താമസഭാഗം ചുരുങ്ങും. അവിടത്തെ പുനർനിർമാണത്തിന് വ്യക്തമായ പദ്ധതിയുമില്ല.
ലെബനനിൽ ഡ്രോൺ ആക്രമണം: 1 മരണം
തെക്കൻ ലെബനനിൽ ഇസ്രയേഷ ഡ്രോൺ ആക്രമണത്തിൽ ഒരു മരണം.നബതിയേഹ് പ്രവശ്യയിലെ ബിന്ത് ജ്ബെയിൽ നഗരത്തിൽ ഒരു കാറിന് നേരെയാണ് ആക്രമണമുണ്ടായത്.മധ്യ ഗാസയിലെ ബുറൈഡ് അഭയാർത്ഥി ക്യാമ്പിന് കിഴക്ക് ഇസ്രയേൽ വെടിവെപ്പിൽ പാലസ്തീൻ പൗരൻ കൊല്ലപ്പെട്ടു.
കൂടതെ അധിനിവേശ വെസ്റ്റ് ബാങ്കിലെ തുൽക്കറെമിൽ ഇസ്രയേൽ സൈന്യം മാദ്ധ്യമ പ്രവർത്തകനെ വെടിവച്ച് പരിക്കേൽപ്പിച്ചു. അൽ-ജസീറ ക്യാമറാമാൻ ഫാദി യാസിനാണ് കാലിൽ പരിക്കേറ്റത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിൽ ഒരു കുട്ടിക്കും പരിക്കേറ്റെന്നാണ് റിപ്പോർട്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |