
കഴിഞ്ഞ ദിവസമായിരുന്നു നടി നയൻതാരയുടെ പിറന്നാൾ. ഇപ്പോഴിതാ നയൻതാരയ്ക്ക് ഭർത്താവ് വിഘ്‌നേഷ് ശിവൻ നൽകിയ പിറന്നാൾ സമ്മാനമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. 9.5 കോടി രൂപയുടെ റോൾസ് റോയ്സാണ് വിഘ്‌നേഷ് സമ്മാനമായി നൽകിയത്. വിഘ്‌നേഷ് തന്നെയാണ് ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ ഇക്കാര്യം അറിയിച്ചത്. റോൾസ് റോയ്സിന്റെ ഇലക്ട്രിക് കാർ സ്‌പെക്ടറിന്റെ ബ്ലാക് ബാഡ്ജ് എഡിഷനാണ് സമ്മാനമായി നൽകിയത്.
'യെന്നം പോൽ വാഴ്കൈ, എന്റെ ജീവനായ നയൻതാരയ്ക്ക് ജന്മദിനാശംസകൾ' എന്ന അടിക്കുറിപ്പോടെ പുതിയ വാഹനത്തിന്റെ ചിത്രവും വിഘ്‌നേഷ് പങ്കുവച്ചത്. കാറിനൊപ്പം നയൻതാരയും മക്കളായ ഉയിരും ഉലകും വിഘ്‌നേഷും നിൽക്കുന്ന ചിത്രങ്ങളാണ് പങ്കുവച്ചിരിക്കുന്നത്. 2013ലെ നയൻതാരയുടെ പിറന്നാളിന് 2.9 കോടിയുടെ മെയ്ബയാണ് വിഘ്‌നേഷ് സമ്മാനിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |