
തിരുവനന്തപുരം: വൈഷ്ണയ്ക്ക് വോട്ടവകാശത്തിന് അർഹതയുണ്ടെന്നുള്ള വിധി ജനാധിപത്യത്തിന്റെ വിജയമാണെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല.
നഗരസഭയിൽ ഏറ്റവും പ്രായം കുറഞ്ഞയാളായി മത്സരിക്കുന്ന വൈഷ്ണയുടെ സ്ഥാനാർത്ഥിത്വം എതിരാളികളെ ചകിതരാക്കി. അതിന്റെ ഉദാഹരണമാണ് വോട്ടവകാശം
തടയാൻ ശ്രമിച്ചതിന് പിന്നിൽ. സ്വന്തം വിലാസത്തിൽ 28 കള്ളവോട്ടുള്ള ഒരാളാണ് വൈഷ്ണയുടെ വോട്ടവകാശം റദ്ദാക്കാൻരിശ്രമിച്ചത്. ഒടുവിൽ സത്യം വിജയിച്ചെന്നും ചെന്നിത്തല പറഞ്ഞു.
നഗരസഭ മുട്ടട വാർഡിലെ യു.ഡി.എഫ് സ്ഥാനാർത്ഥി വൈഷ്ണ സുരേഷിന് വോട്ടവകാശം പുന:സ്ഥാപിച്ചത് നിയമവാഴ്ചയുടെ വിജയമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്. സി.പി.എമ്മിന്റെ അന്യായമായ ഭരണ ദുസ്വാധീനമാണ് വൈഷ്ണയ്ക്ക് വോട്ടവകാശം നിഷേധിച്ചത്. വൈഷ്ണയ്ക്ക് കോടതി ചെലവ് നൽകാൻ തിരുവനന്തപുരം നഗരസഭ ബാധ്യസ്ഥരാണെന്നും സണ്ണി ജോസഫ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |