
നോട്ടിഫിക്കേഷൻ ഉടൻ
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ ബിരുദ/ ഇന്റഗ്രേറ്റഡ് ബിരുദാനന്തര പ്രോഗ്രാമുകൾക്കുള്ള പൊതുപ്രവേശന പരീക്ഷ (CAT)യ്ക്കുള്ള വിജ്ഞാപനം ഉടൻ പുറത്തിറങ്ങും. ഇന്റഗ്രേറ്റഡ് എം.എസ് പ്രോഗ്രാമുകൾക്കും 4വർഷ ബി.ടെക് (സിവിൽ/കമ്പ്യൂട്ടർ സയൻസ് & എൻജിനിയറിംഗ്/ ഇലക്ട്രിക്കൽ & ഇലക്ട്രോണിക്‌സ്, ഇലക്ട്രോണിക്‌സ് & കമ്മ്യൂണിക്കേഷൻ, മെക്കാനിക്കൽ, ഇൻഫർമേഷൻ ടെക്‌നോളജി, നേവൽ ആർക്കിടെക്ച്ചർ & ഷിപ്പ് ബിൽഡിംഗ്, പോളിമെർ സയൻസ് & എൻജിനിയറിംഗ്, ഇൻസ്ട്രുമെന്റഷൻ & കൺട്രോൾ), അഞ്ചുവർഷ എം.എസ്‌സി ഫോട്ടോണിക്‌സ്, ഫിസിക്‌സ്, മാത്തമാറ്റിക്‌സ്, കെമിസ്ട്രി, ബയോളോജിക്കൽ-ഡാറ്റ സയൻസ്, എ.ഐ, കമ്പ്യൂട്ടർ സയൻസ് പ്രോഗ്രാമുകൾക്കുമാണ് വിദ്യാർഥികൾ താത്പര്യപ്പെടുന്നത്. എ.ഐ & ഡാറ്റ സയൻസ്, ബി.ബി.എ /ബി.കോം എൽ.എൽബി, ബി.എസ്‌സി കമ്പ്യൂട്ടർ സയൻസ്, ബി.വോക് ഇൻ ബിസിനസ് പ്രോസസിംഗ് & ഡാറ്റ അനലിറ്റിക്‌സ്, ബി.ടെക് ലാറ്ററൽ എൻട്രി പ്രോഗ്രാമുകളും ഇവിടെയുണ്ട്. കളമശ്ശേരി,കുട്ടനാട് ക്യാമ്പസുകളിലാണ് പ്രവേശനം.
യോഗ്യത
പ്ലസ്ടു ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം. ബയോളജിക്കൽ സയൻസ് പഠിക്കാൻ പ്ലസ്ടു തലത്തിൽ ബയോളജി പഠിച്ചിരിക്കണം. കുസാറ്റിൽ നടത്തുന്ന ബി.ടെക് മറൈൻ എൻജിനിയറിംഗ് കോഴ്‌സിന് അഡ്മിഷൻ ലഭിക്കാൻ ഇന്ത്യൻ മാരിടൈം യൂണിവേഴ്‌സിറ്റിയുടെ കോമൺ എൻട്രൻസ് ടെസ്റ്റ് (CET) പരീക്ഷ എഴുതണം. www.imu.edu.in.പരീക്ഷയ്ക്ക് പ്രത്യേകം കോഡുകളുണ്ട്. ഇത് പ്രോസ്‌പെക്ട്‌സ് വായിച്ചു മനസിലാക്കണം. മേയ് മാസത്തിൽ നടക്കുന്ന CAT പരീക്ഷയിൽ മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി എന്നിവയിൽ നിന്ന് യഥാക്രമം 90, 75, 60 ഒബ്ജക്ടീവ് മാതൃകയിലുള്ള മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങളുണ്ടാകും. ഇത് കോഡ് 101ൽ ഉൾപ്പെടും. ബയോളജി കോഴ്‌സിന് ബയോളജിയിൽ നിന്നും ചോദ്യങ്ങളുണ്ടാകും. ഇതിനായി കോഡ് 104 പരീക്ഷയുണ്ട്. ഇന്റഗ്രേറ്റഡ് നിയമ കോഴ്‌സുകളുടെ പരീക്ഷയിൽ പൊതുവിജ്ഞാനം, ജനറൽ ഇംഗ്ലീഷ്, റീസണിംഗ്, ലോജിക്കൽ തിങ്കിംഗ്, നിയമവുമായി ബന്ധപ്പെട്ട പ്രാഥമികകാര്യങ്ങൾ എന്നിവയിൽനിന്നുള്ള ചോദ്യങ്ങളുണ്ടാകും. www.admissions.cusat.ac.in വഴി അപേക്ഷിക്കാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |