
ന്യൂഡൽഹി: 20-ാമത് ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗിലെത്തും. ജി 20 അജണ്ടയെക്കുറിച്ചുള്ള ഇന്ത്യയുടെ കാഴ്ചപ്പാടുകൾ പ്രധാനമന്ത്രി അവതരിപ്പിക്കും. 23 വരെയാണ് ഉച്ചകോടി.എല്ലാവരെയും ഉൾക്കൊള്ളുന്നതും സുസ്ഥിരവുമായ സാമ്പത്തിക വളർച്ച, പ്രതിരോധശേഷിയുള്ള ഒരു ലോകം- ജി 20യുടെ സംഭാവന, നീതിയുക്തവും ന്യായവുമായ ഒരു ഭാവി എന്നീ സെഷനുകളിൽ മോദി സംസാരിച്ചേക്കും. വിവിധ ലോകനേതാക്കളുമായി ഉഭയകക്ഷി കൂടിക്കാഴ്ചകൾ നടത്തും. ദക്ഷിണാഫ്രിക്ക ആതിഥേയത്വം വഹിക്കുന്ന ഇന്ത്യ-ബ്രസീൽ-ദക്ഷിണാഫ്രിക്ക (ഐ.ബി.എസ്.എ) നേതാക്കളുടെ യോഗത്തിലും പങ്കെടുക്കും. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പങ്കെടുക്കില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |