
എഞ്ചിനീയറിംഗ് ബിരുദധാരികൾക്ക് അതിവേഗം ജോലി നേടാൻ സുവർണാവസരം ഒരുക്കി സർക്കാർ. സ്റ്റീൽ അതോറിറ്റി ഒഫ് ഇന്ത്യ ലിമിറ്റഡിൽ മാനേജ്‌മെന്റ് (എസ്എഐഎൽ) ട്രെയിനി വിഭാഗത്തിൽ 124 ഒഴിവുകളാണുളളത്. പ്രവൃത്തിപരിചയം ഇല്ലാത്തവർക്കും അപേക്ഷിക്കാം. കെമിക്കൽ, സിവിൽ, കംപ്യൂട്ടർ, ഇലക്ട്രിക്കൽ, ഇൻസ്ട്രുമെന്റേഷൻ, മെക്കാനിക്കൽ, മെറ്റാലർജി എന്നിവയിൽ സ്‌പെഷല്യസ് ചെയ്ത എഞ്ചിനീയറിംഗ് ബിരുദധാരികളാണ് അപേക്ഷിക്കേണ്ടത്.
ജനറൽ, ഒബിസി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾ ബന്ധപ്പെട്ട വിഷയത്തിൽ എല്ലാ സെമസ്റ്ററിലും 65 ശതമാനത്തിൽ മുകളിൽ മാർക്ക് നേടിയിരിക്കണം. എസ്‌സി, എസ്‌ടി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് ബന്ധപ്പെട്ട വിഷയത്തിൽ എല്ലാ സെമസ്റ്ററിലും 55 ശതമാനം മാർക്ക് മതിയാകും. 28 വയസിന് താഴെ പ്രായമുളളവരാണ് അപേക്ഷിക്കേണ്ടത്. ഡിസംബർ അഞ്ചുവരെ അപേക്ഷിക്കാൻ അവസരമുണ്ട്.
ജനറൽ, ഒബിസി വിഭാഗത്തിലുളള ഉദ്യോഗാർത്ഥികൾ അപേക്ഷാഫീസായി 1050 രൂപയും എസ് സി, എസ് ടി വിഭാഗത്തിലുളളവർ അപേക്ഷാഫീസായി 300 രൂപയും അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ്.
ഉദ്യോഗാർത്ഥികൾക്ക് തിരഞ്ഞെടുക്കലിന്റെ ആദ്യഘട്ടമെന്ന നിലയിൽ അടുത്ത വർഷം ഫെബ്രുവരിൽ ഓൺലൈൻ പരീക്ഷയുണ്ടായിരിക്കും. അതിൽ യോഗ്യത നേടുന്നവരെ ഗ്രൂപ്പ് ഡിസ്‌കഷൻ, അഭിമുഖം, വൈദ്യപരിശോധന എന്നിവ നടത്തം. തുടർന്നായിരിക്കും തിരഞ്ഞെടുത്ത ഉദ്യോഗാർത്ഥികളുടെ അന്തിമ പട്ടിക പ്രസിദ്ധീകരിക്കുന്നത്.
തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് പരിശീലന കാലയളവായ ഒരു വർഷം സ്റ്റൈഫൻഡായി 50,000 രൂപയും ചില ആനുകൂല്യങ്ങളും ഉണ്ടാകും. പരിശീലനം പൂർത്തിയാക്കി കഴിഞ്ഞാൽ 60,000 മുതൽ 1,80,000 രൂപ വരെ പ്രതിമാസ ശമ്പളമായി ലഭിക്കും. ഇവയോടൊപ്പം പ്രമോഷനും ഉണ്ടാകും. ആരോഗ്യ ആനുകൂല്യങ്ങൾ, താമസസൗകര്യം, പെൻഷൻ എന്നിവയും എസ്എഐഎൽ നൽകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |