
കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിൽ വിവിധ സർക്കാർ വകുപ്പുകളിൽ തൊഴിലവസരം. 327 ഒഴിവുകളാണ് നിലവിൽ റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. അഗ്രിക്കൾച്ചർ, ഇക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ്, ആർട്ട് ആൻഡ് കൾച്ചർ, ഇൻഡസ്‌ട്രീസ് ആന്റ് കൊമേഴ്‌സ് തുടങ്ങിയ വകുപ്പുകളിലാണ് ഭൂരിഭാഗം ഒഴിവുകളും. അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാവുന്നതാണ്. പുതുച്ചേരി, കാരയ്‌ക്കൽ, മാഹി, യാനം എന്നിവിടങ്ങളിലെ സ്ഥിരതാമസക്കാർക്ക് മാത്രമേ അപേക്ഷിക്കാൻ അർഹതയുള്ളു. തസ്‌തികകളും വിശദവിവരങ്ങളും അറിയാം.
197 ഒഴിവുകളാണ് ഈ തസ്‌തികയിലുള്ളത്. 25,500 - 81,000 രൂപ വരെയാണ് ശമ്പളം. 32 വയസാണ് പ്രായപരിധി. അപേക്ഷകന് ഏതെങ്കിലും വിഷയത്തിൽ ബിരുദം ഉണ്ടായിരിക്കണം.
27 ഒഴിവുകളാണ് ഈ തസ്‌തികയിലുള്ളത്. 25,500 - 81,000 രൂപ വരെയാണ് ശമ്പളം. ഇക്കണോമിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, മാത്‌സ് അല്ലെങ്കിൽ തതുല്യ വിഷയത്തിൽ ബിരുദം ഉണ്ടായിരിക്കണം. 30 വയസാണ് പ്രായപരിധി.
26 ഒഴിവുകളാണ് ഈ തസ്‌തികയിലുള്ളത്. 35,000 - 1,12,400 രൂപ വരെയാണ് ശമ്പളം. 32 വയസാണ് പ്രായപരിധി.
25 ഒഴിവുകളാണുള്ളത്. 35,000 - 1,12,400 രൂപ വരെയാണ് ശമ്പളം. ഏതെങ്കിലും വിഷയത്തിൽ ബിരുദവും ലൈബ്രറി ഇൻഫർമേഷൻ സയൻസിൽ സർട്ടിഫിക്കറ്റും ഉണ്ടായിരിക്കണം. 30 വയസാണ് പ്രായപരിധി.
23 ഒഴിവുകളാണ് ഈ തസ്‌തികയിലുള്ളത്. 35,000 - 1,12,400 രൂപ വരെയാണ് ശമ്പളം. അഗ്രിക്കൾച്ചർ അല്ലെങ്കിൽ ഹോർട്ടികൾച്ചറിൽ ബിരുദം ഉണ്ടായിരിക്കണം. 30 വയസാണ് പ്രായപരിധി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |