
ന്യൂഡൽഹി: രാജ്യതലസ്ഥാനത്തിന് ചുറ്റുമുളള നഗരങ്ങളിലെ ഭൂമിയുടെയും കെട്ടിടങ്ങളുടെ വില അടുത്തക്കാലത്തായി ക്രമാതീതമായി ഉയർന്നിട്ടുണ്ട്. ഇത് സ്വന്തമായി ഭൂമിയോ വീടോ വാങ്ങാനിരുന്ന സാധാരണക്കാരെ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്. ജോലി ആവശ്യങ്ങൾക്കും മറ്റുളളവയ്ക്കുമായി നഗരങ്ങളിലേക്കെത്തുന്നവർക്കും ഭീമൻ വാടക പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഇതോടെ ഉത്തർപ്രദേശ് സർക്കാർ മദ്ധ്യവർഗത്തെ ലക്ഷ്യമിട്ട് പുതിയൊരു പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുകയാണ്.
യുപി ഹൗസിംഗ് ആൻഡ് ഡെവലപ്‌മെന്റ് ബോർഡാണ് പദ്ധതി അവതരിപ്പിച്ചത്. ഗാസിയാബാദിൽ 35 ലക്ഷം രൂപയ്ക്ക് താഴെ മൂല്യം വരുന്ന 3ബിഎച്ച്കെ ഫ്ളാറ്റ് വാങ്ങുന്നവർക്ക് മികച്ച ലാഭമുണ്ടാക്കുകയാണ് ലക്ഷ്യം. അടുത്ത വർഷം ജനുവരി 31 വരെ അപേക്ഷിക്കാവുന്നതാണ്. ഫ്ളാറ്റുകൾ വാങ്ങുന്നതിന് രണ്ട് മാസത്തിനുളളിൽ നിശ്ചിത തുക അടയ്ക്കുന്നവർക്ക് 15 ശതമാനം ഡിസ്‌കൗണ്ടും ലഭിക്കുന്നതാണ് പദ്ധതി. അതായത് 34.28 ലക്ഷം മുതൽ വിലവരുന്ന 3ബിഎച്ച്കെ ഫ്ലാറ്റുകൾ ഈ പദ്ധതിയിലൂടെ ലഭ്യമാണ്.
രജിസ്റ്റർ ചെയ്ത് രണ്ട് മാസത്തിനുള്ളിൽ മുഴുവൻ പണവും അടച്ചാൽ 35 ലക്ഷം രൂപയുടെ ഫ്ലാറ്റ് 33 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കാം. ഇത്തരത്തിൽ മൂന്ന് മുതൽ അഞ്ച് ലക്ഷം രൂപയുടെ ലാഭമുണ്ടാക്കാം. എന്നാൽ രജിസ്റ്റർ ചെയ്ത് മൂന്ന് മാസത്തിനകമാണ് പണം അടയ്ക്കുന്നതെങ്കിൽ പത്ത് ശതമാനം ഡിസ്‌കൗണ്ട് ലഭിക്കും. ഉദാഹരണത്തിന് 35 ലക്ഷം വിലമതിപ്പുളള ഫ്ലാറ്റ് 31.5 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കാം. ഒരു ഫ്ലാറ്റിന്റെ ആകെ വിലയുടെ അഞ്ച് ശതമാനം നൽകി രജിസ്‌ട്രേഷൻ പൂർത്തിയാക്കാവുന്നതാണ്. ബുക്ക് ചെയ്തതിനുശേഷം 50 ശതമാനം അടച്ചാൽ കൈവശാവകാശം അനുവദിക്കും. അതേസമയം സർക്കാർ ജീവനക്കാർക്കും അർദ്ധസൈനിക സേനാംഗങ്ങൾക്കും 25 ശതമാനം മാത്രം അടച്ചാൽ കൈവശാവകാശം ലഭിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |