
ന്യൂഡൽഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ പേരിൽ ഇനി ഒന്നല്ല, രണ്ട് വസതികൾ. നിലവിൽ 5, കൃഷ്‌ണ മേനോൻ മാർഗിലെ ബംഗ്ലാവാണ് ചീഫ് ജസ്റ്റിസിന്റെ ഔദ്യോഗിക വസതി. ഇതിനു പുറമെയാണ് 19, അക്ബർ റോഡിലെ ബംഗ്ലാവും കൂടി ഏർപ്പാടാക്കുന്നത്. വിരമിച്ചാൽ ആറുമാസം കൂടി ജഡ്‌ജിക്ക് ഔദ്യോഗിക വസതിയിൽ തുടരാനാകും. പുതുതായി ചുമതലയേൽക്കുന്ന ചീഫ് ജസ്റ്റിസ് ഔദ്യോഗിക വസതിക്കായി കാത്തുനിൽക്കേണ്ട സാഹചര്യമാണ്. ഇതിനാലാണ് രണ്ടാമതൊരു വസതി. തിങ്കളാഴ്ച ചീഫ് ജസ്റ്റിസായി ചുമതലയേൽക്കുന്ന സൂര്യകാന്തിന്റെ മേൽവിലാസം 19,അക്ബർ റോഡിലെ വസതിയായിരിക്കും. നാളെ വിരമിക്കുന്ന ബി.ആർ. ഗവായ് ചീഫ് ജസ്റ്റിസിന്റെ 5, കൃഷ്‌ണ മേനോൻ മാർഗിലെ ഔദ്യോഗിക വസതിയിലേക്ക് മാറിയിരുന്നില്ല. ഇപ്പോൾ ജസ്റ്റിസ് വിക്രംനാഥിനാണ് അലോട്ട് ചെയ്‌തിരിക്കുന്നത്. സൂര്യകാന്തിന് ശേഷം അദ്ദേഹം ചീഫ് ജസ്റ്റിസാകാനാണ് സാദ്ധ്യത.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |