
കൊച്ചി: നിർമ്മാണ സാമഗ്രികൾക്കും കരാറുകൾക്കും ജി.എസ്.ടി ഇളവുകൾ നൽകണമെന്ന് ബിൽഡേഴ്സ് അസോസിയേഷൻ ഒഫ് ഇന്ത്യ ദേശീയ സമ്മേളനം ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ജി.എസ്.ടി ഇളവിന്റെ ഗുണം പൊതുജനങ്ങൾക്ക് ലഭിച്ചില്ലെന്ന് സമ്മേളനം വിലയിരുത്തി. സംസ്ഥാന സർക്കാരിന്റെ കരാറുകളിൽ ആർബിട്രേഷൻ നടപടികൾ ഉൾപ്പെടുത്തണമെന്നും ആവശ്യമുയർന്നു. നെടുമ്പാശേരി സിയാൽ കൺവെൻഷൻ സെന്ററിൽ നടന്ന സമ്മേളനം ദേശീയ പ്രസിഡന്റ് രാജേന്ദ്ര സിംഗ് കാംബോ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ കേരള ചെയർമാൻ കെ.എ ജോൺസൺ, ദേശീയ വൈസ് പ്രസിഡന്റുമാരായ നരേന്ദ്രകുമാർ, റാം അവതാർ, ഡി.വി.എൻ റെഡ്ഡി, എൻ.രഘുനാഥൻ, ചന്ദ്രശേഖരറാവു , മോഹിന്ദിർ എച്ച്. റിജുവാനി, അനിരുദ്ധ വി. നക്കോവ, അങ്കമാലി സെന്റർ ചെയർമാൻ കെ.പി വിനോദ്, ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ ചാൾസ് ജെ. തയ്യിൽ, എക്‌സിക്യുട്ടീവ് സെക്രട്ടറി രാജു ജോൺ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |