
ഉടലിലാകെ ഒഴുകണ നദിയായ് നീ... ഉയിരിലാകെ നിറയണ തുഴയായ് നീ...' ; ഹണി റോസ ് നായികയായ റേച്ചൽ സിനിമിയലെ പ്രണയച്ചൂരുള്ള മനോഹര ഗാനം പുറത്ത്, ഹണി റോസും നായകൻ റോഷൻ ബഷീറും ബാബുരാജും ആണ് ഗാനരംഗത്ത്.നദിപോലെ ഒഴുകി പരക്കുന്ന പ്രണയിനിയുടെ ഉയിരിൽ തുഴപോലെ തഴുകുന്ന കാമുകനെ വർണ്ണിച്ചിരിക്കുന്ന ഭാഗം ഏറെ മനോഹരമാണ്.രാഹുൽ മണപ്പാട്ടിന്റെ പ്രണയച്ചൂരുള്ള വരികൾക്ക് വ്യത്യസ്തമായതും ആകർഷകവുമായ ഈണം നൽകിയത് ഇഷാൻ ഛബ്രയാണ്. അഹി അജയനും ജീവൻ പത്മകുമാറും ചേർന്നാണ് ആലാപനം. നവാഗതയായ ആനന്ദിനി ബാല സംവിധാനം ചെയ്യുന്ന റിവഞ്ച് ത്രില്ലറായ റേച്ചൽ ഡിസംബർ 6ന് തിയേറ്രറിൽ എത്തും. ചന്തു സലിംകുമാർ, രാധിക രാധാകൃഷ്ണൻ, ജാഫർ ഇടുക്കി, വിനീത് തട്ടിൽ, ജോജി, ദിനേശ് പ്രഭാകർ, പോളി വത്സൻ, വന്ദിത മനോഹരൻ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. കഥ രാഹുൽ മണപ്പാട്ട്, രാഹുൽ മണപ്പാട്ടും എബ്രിഡ് ഷൈനും ചേർന്നാണ് തിരക്കഥ. ഛായാഗ്രഹണം: സ്വരൂപ് ഫിലിപ്പ്, ബാദുഷാസ് സിൽവർ സ്ക്രീൻ എന്‍റർടെയ്ൻമെന്റിന്റെ ബാനറിൽ മഞ്ജു ബാദുഷ, ഷാഹുൽ ഹമീദ്, രാജൻ ചിറയിൽ എന്നിവർ ചേർന്നാണ് നിർമ്മാണം.
ശ്രീ പ്രിയ കമ്പയിൻസിലൂടെ ബാദുഷാസ് സിൽവർ സ്ക്രീൻ എന്റർടെയ്ൻമെന്റാണ് വിതരണം . പി .ആർ. ഒ: എ .എസ് ദിനേശ്, ആതിര ദിൽജിത്ത്, അനൂപ് സുന്ദരൻ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |