
അർജുൻ അശോകൻ, ഷറഫുദ്ദീൻ, ശ്രീനാഥ് ഭാസി എന്നിവരെ പ്രധാന കഥാപാത്രമാക്കി മനോജ് വാസുദേവ് സംവിധാനം ചെയ്യുന്ന 'ഖജുരാവോ ഡ്രീംസ്' ഡിസംബർ 5ന് തിയേറ്രറിൽ.പുരാതന ചുവർ ചിത്രങ്ങൾ നിറഞ്ഞ ക്ഷേത്ര നഗരമായി പേരുകേട്ട ഖജുരാവോയിലേക്ക് ഏതാനും സുഹൃത്തുക്കളുടെ യാത്രയും തുടർന്ന് ആകസ്മികമായ സംഭവങ്ങളും നർമ്മമുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നു. ധ്രുവൻ, അദിതി രവി, ചന്തുനാഥ് , ജോണി ആന്റണി , സോഹൻ സീനുലാൽ, സാദിഖ്, വർഷ വിശ്വനാഥ്, നേഹ സക്സേന, നസീർ ഖാൻ, അശോക് എന്നിവരാണ് മറ്റ് താരങ്ങൾ. രചന സേതു. ഗുഡ് ലൈൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ എം.കെ. നാസർ ആണ് നിർമ്മാണം. ഛായാഗ്രഹണം പ്രദീപ് നായർ, ഗാനരചന ബി. കെ. ഹരിനാരായണൻ, എഡിറ്റിംഗ് ലിജോ പോൾ,പ്രൊജക്ട് ഡിസൈനർ ബാദുഷ എൻ.എം,വിതരണം
ഗുഡ് ലൈൻ പ്രൊഡക്ഷൻസ് ത്രൂ ആശിർവാദ് റിലീസ് . പി.ആർ ആൻഡ് മാർക്കറ്റിങ് ആതിര ദിൽജിത്ത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |