
തിരുവനന്തപുരം:സംസ്ഥാനത്ത് ഞായറാഴ്ച വരെ 52.38 ലക്ഷം വോട്ടർമാർസ എസ്.ഐ.ആർ.ഫോം ഒപ്പിട്ട് നൽകി.ആകെ 2.78ലക്ഷം വോട്ടർമാരാണ് പട്ടികയിലുള്ളത്.
ഞായറാഴ്ചയും ജോലിയിൽ വ്യാപൃതരായ ബി എൽ ഒ മാരെയും കുടുംബാംഗങ്ങളേയും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അഭിനന്ദിച്ചു. വോട്ടർമാർ ഓൺലൈനായി 53,254 ഫോമുകൾ സമർപ്പിച്ചിട്ടുണ്ട്. ഇത് മൊത്തം വോട്ടർമാരുടെ 0.19% വരും.വോട്ടർമാരെ കണ്ടെത്താൻ കഴിയാത്ത ഫോമുകളുടെ എണ്ണം 1,64,631 ആയി ഉയർന്നിട്ടുണ്ട്. ഫോമുകൾ സ്വീകരിക്കുന്നതിനും അവ അപ്‌ലോഡ് ചെയ്യുന്നതിനുമായി ബൂത്ത് ലെവൽ ഓഫീസർമാർ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെയും ഇലക്ടറൽ ലിറ്ററസി ക്ലബുകളുടേയും പിന്തുണയോടെ 'കളക്ഷൻ ഹബ്ബുകൾ' കേന്ദ്രീകരിച്ചുള്ള പ്രവർത്തനം നാളെയും തുടരുമെന്ന് സംസ്ഥാന
തിരഞ്ഞെടുപ്പ് കമ്മിഷണർ രത്തൻ യു കേൽക്കർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |