
കൊച്ചി: രാജ്യത്തെ ഇലക്ട്രിക് സ്കൂട്ടർ വിപണിയിൽ മികച്ച മുന്നേറ്റം തുടരുന്നതിനാൽ കമ്പനികൾ പുതിയ മോഡലുകൾ അവതരിപ്പിക്കുന്നു. ടി.വി.എസ്, ബജാജ്, ഹീറോ തുടങ്ങിയ കമ്പനികൾ ആകർഷണീയമായ ടു വീലറുകളാണ് ഇന്ത്യൻ നിരത്തുകളിൽ ലഭ്യമാക്കുന്നത്. ഒല, ഏതർ, സിംപിൾ ഇലക്ട്രിക് എന്നിവയും പുതിയ ഇരുചക്ര വാഹനങ്ങൾ വിപണിയിലെത്തിക്കും. വൈവിദ്ധ്യമാർന്ന ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾ താങ്ങാവുന്ന വിലയിൽ വാങ്ങാനാണ് കമ്പനികൾ ഇതിലൂടെ ഉപഭോക്താക്കൾക്ക് അവസരം ഒരുക്കുന്നത്.
യമഹ ഇ.സി 06
ഇരുചക്ര വാഹന വിപണിയിലെ പ്രമുഖ ബ്രാൻഡായ യമഹയുടെ ആദ്യ ഇലക്ട്രിക് വാഹനമായ ഇ.സി06 അടുത്ത വർഷം ജൂണിൽ മുൻപ് ഇന്ത്യൻ വിപണിയിലെത്തും. നാല് കെ.ഡബ്‌ള്യു.എച്ച് ബാറ്ററിയുമായാണ് വാഹനം എത്തുന്നത്. മണിക്കൂറിൽ 90 കിലോ മീറ്ററാണ് പരമാവധി വേഗത. ഒരു പ്രാവശ്യം ചാർജ് ചെയ്താൽ 160 കിലോമീറ്റർ വരെ ഓടും.
സുസുക്കി ഇ അക്‌സസ്
സുസുക്കി മോട്ടോറിന്റെ ആദ്യ ഇലക്ട്രിക് ടു വീലറാണ് ഇ അക്‌സസ്. ജനുവരിയിൽ നടന്ന ഭാരത് മൊബിലിറ്റി ഗ്ളോബൽ പ്രദർശനത്തിൽ വാഹനത്തിന്റെ ആദ്യ മോഡൽ അവതരിപ്പിച്ചിരുന്നു. അടുത്ത വർഷം ആദ്യ വാഹനം വിപണിയിലെത്തും. വില ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |