
കാസർകോട് :പുതിയ ബസ്റ്റാൻഡിനു സമീപമുള്ള മൈതാനത്ത് നടന്ന ഹനാൻ ഷായുടെ സംഗീതപരിപാടിയ്ക്കിടെ തിക്കിലും തിരക്കിലുംപെട്ട് ഇരുപതിലേറെ പേര്‍ക്ക് പരുക്ക്. ഉള്‍ക്കൊള്ളാവുന്നതിലുമേറെ ആളുകള്‍ പരിപാടിയ്ക്ക് എത്തിയതാണ് അപകടകാരണം. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് ലാത്തിവീശി. ഒട്ടേറെപ്പേര്‍ കുഴഞ്ഞുവീണുവെന്നാണ് വിവരം. തിരക്ക് നിയന്ത്രണാതീതമായതോടെ സംഗീത പരിപാടി അവസാനിപ്പിച്ചു. സംഗീത പരിപാടി ആരംഭിക്കുന്നതിന് മുൻപേ ആളുകൾ ഇവിടെ തടിച്ചുകൂടിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |