SignIn
Kerala Kaumudi Online
Wednesday, 18 February 2026 11.57 PM IST

'ഒരു  കാര്യത്തിന്  എങ്ങനെ  രണ്ട്  പ്രാവശ്യം  നടപടിയെടുക്കും'; രാഹുൽ വിഷയത്തിൽ പ്രതികരിച്ച് വി ഡി സതീശൻ

Increase Font Size Decrease Font Size Print Page
v-d-satheesan

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ ഒരുതവണ നടപടിയെടുത്തതാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. രാഹുലിന്റെ പുതിയ ശബ്ദരേഖ പുറത്തുവന്നതിനെക്കുറിച്ചുള്ള മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നൽകവെയാണ് സതീശൻ ഇങ്ങനെ പറഞ്ഞത്. രാഹുലിനെതിരെ പാർട്ടി നേതൃത്വമാണ് അന്ന് നടപടിയെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.

'പ്രതിപക്ഷ നേതാവ് എന്ന നിലയിൽ ഞാൻ മാത്രം എടുത്ത തീരുമാനമല്ല. പാർട്ടി നേതൃത്വം ഏകകണ്ഠമായിയാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നടപടിയെടുത്തത്. ഒരു കാര്യത്തിന് എങ്ങനെയാണ് രണ്ട് പ്രാവശ്യം നടപടിയെടുക്കുന്നത്. ഞങ്ങൾ രാഹുലിനെതിരെ നടപടിയെടുത്ത് കഴിഞ്ഞു. കോൺഗ്രസിൽ നിന്ന് സസ്‌പെൻഡ് ചെയ്ത നടപടി ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ശബരിമലയിൽ സ്വർണക്കൊള്ള നടത്തിയ കേസിൽ രണ്ട് സിപിഎം നേതാക്കൾ ജയിലിലാണ്. അപ്പോൾ അവർക്കെതിരെ എന്തുകൊണ്ട് ആ പാർട്ടി നടപടിയെടുക്കുന്നില്ല. മോഷണക്കേസിൽ പ്രതികളാണ് അവർ. അവർക്കെതിരെ നടപടി ഇതുവരെ എടുത്തിട്ടില്ല. അത് നിങ്ങൾ എന്താണ് ചോദിക്കാത്തത്'- സതീശൻ ചോദിച്ചു.

കഴിഞ്ഞ ദിവസം രാഹുൽ മാങ്കൂട്ടത്തിൽ ഗർഭഛിദ്രത്തിന് നിർബന്ധിക്കുന്ന പുതിയ ശബ്ദരേഖ പുറത്തുവന്നിരുന്നു. രാഹുൽ പെൺകുട്ടിയോട് ഗർഭിണിയാകണമെന്ന് ആവശ്യപ്പെടുന്ന വാട്സാപ്പ് ചാറ്റുകളും പുറത്തുവന്നിട്ടുണ്ട്. എന്നാൽ തനിക്കെതിര സ്വകാര്യ ചാനൽ പുറത്തുവിട്ട ശബ്ദരേഖയിലെ ചോദ്യങ്ങൾക്ക് മറുപടിയില്ലെന്നായിരുന്നു രാഹുൽ മാങ്കൂട്ടത്തിന്റെ പ്രതികരണം. കഴിഞ്ഞ മൂന്ന് മാസത്തോളമായി ഒരേ കാര്യം പറഞ്ഞുകൊണ്ടിരിക്കുകയാണെന്നും പുതുതായി ഒന്നും പുറത്തുവന്ന സന്ദേശത്തിൽ ഇല്ലെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. ഏത് അന്വേഷണത്തോടും സഹകരിക്കുമെന്നും രാഹുൽ വ്യക്തമാക്കി.

TAGS: VD SATHEEDAN, RAHUL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY