
മഞ്ചേരി: മലപ്പുറം പൂക്കോട്ടൂർ പള്ളിമുക്കിൽ യുവാവിനെ ജ്യേഷ്ഠൻ വെട്ടിക്കൊന്നു. കൊല്ലപറമ്പൻ അബ്ബാസിന്റെ മകൻ അമീർ (24) ആണ് മരിച്ചത്. സഹോദരൻ ജുനെെദ് (26) പൊലീസിൽ കീഴടങ്ങി. ഇന്ന് പുലർച്ചെ 4.30നായിരുന്നു സംഭവം. സാമ്പത്തികപ്രശ്നമാണ് കൊലപാതകത്തിന് കാരണമെന്നാണ് വിവരം.
മുറിയിൽ ഉറങ്ങുകയായിരുന്ന അമീറിനെ വിളിച്ചുണർത്തി ജുനെെദ് കഴുത്തിൽ വെട്ടുകയായിരുന്നു. അമീർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. കൊലപാതക സമയത്ത് വീട്ടിൽ ഉമ്മയും സഹോദരിയും ഉണ്ടായിരുന്നുവെന്നാണ് വിവരം. കൊലപാതകത്തിന് ശേഷം ജുനെെദ് സ്കൂട്ടറിൽ മഞ്ചേരി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |