
ആലപ്പുഴ: ക്ഷേത്രത്തിൽ പൂജകൾ നടത്തുന്നതിന് കൈക്കൂലിയായി അയ്യായിരം രൂപ വാങ്ങവേ ദേവസ്വം ബോർഡ് സബ് ഗ്രൂപ്പ് ഓഫീസറെ വിജിലൻസ് സംഘം പിടികൂടി. ആലപ്പുഴ മാന്നാർ കുട്ടംപേരൂർ കുന്നത്തൂർ ശ്രീദുർഗാദേവി ക്ഷേത്രത്തിലെ റിസീവറും തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള തൃക്കുരട്ടി മഹാദേവ ക്ഷേത്രം സബ്ഗ്രൂപ്പ് ഓഫീസറും ചെങ്ങന്നൂർ പാണ്ടനാട് സ്വദേശിയുമായ ശ്രീനിവാസനെയാണ് അറസ്റ്റ് ചെയ്തത്.
മാന്നാർ സ്വദേശിയാണ് പരാതിക്കാരൻ. കുന്നത്തൂർ ക്ഷേത്രത്തിൽ വിവിധ പൂജകൾ ബുക്ക് ചെയ്യുന്നതിനായി പരാതിക്കാരൻ ഫോണിൽ ബന്ധപ്പെട്ടപ്പോൾ പൂജയ്ക്ക് ചിലവാകുന്ന തുകയും ദക്ഷിണയുടെ ചിലവും വഹിക്കണമെന്ന് ശ്രീനിവാസൻ ആവശ്യപ്പെട്ടു. ഇന്നലെ ഉച്ചക്ക് 12.40ന് മാന്നാർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന് മുന്നിൽ വച്ച് രൂപ വാങ്ങവേ ശ്രീനിവാസനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |