SignIn
Kerala Kaumudi Online
Wednesday, 18 February 2026 11.47 PM IST

'പൃഥ്വിരാജ് എന്ന നടനെ ഇല്ലാതാക്കാൻ പല ശ്രമങ്ങളും നടക്കുന്നുണ്ട്, സിനിമയിലുള്ളവരാണ് ഇതിന് പിന്നിൽ'

Increase Font Size Decrease Font Size Print Page
prithviraj

നടൻ പൃഥ്വിരാജ് സുകുമാരനെ ഇല്ലാതാക്കാൻ പല ശ്രമങ്ങളും നടക്കുന്നുണ്ടെന്ന് അമ്മയും നടിയുമായ മല്ലിക സുകുമാരൻ. 'വിലായത്ത് ബുദ്ധ' എന്ന പൃഥ്വിരാജിന്റെ പുതിയ സിനിമയ്‌ക്കെതിരെ നടക്കുന്ന സെെബർ ആക്രമണം ഇതിന്റെ ഭാഗമാണെന്നും മല്ലിക പറഞ്ഞു. സിനിമമേഖലയ്ക്ക് ഉള്ളിൽ ഉള്ളവരാണ് ഈ ശ്രമം നടത്തുന്നതെന്നും അവർ ഒരു മാദ്ധ്യമത്തോട് വ്യക്തമാക്കി.

'പൃഥ്വിരാജിനെതിരെ ആക്രമണം വരുമ്പോൾ എതിർത്ത് പറയാനിവിടെ സംഘടനകളും വ്യക്തികളുമൊക്കെ കുറവാണ്. ഞാൻ നോക്കുമ്പോൾ വെറുതേ ഇങ്ങനെ തെറി പറയുകയാണ്. ആക്രമണമുണ്ടാകുമ്പോൾ സംഘടനകൂടെനിൽക്കുകയാണ് വേണ്ടത്. ആർട്ടിസ്റ്റുകളുടെ സംഘടന എല്ലാ ആർട്ടിസ്റ്റുകളുടെയും ഒപ്പം ഒരുപോലെ നിൽക്കണം. പൃഥ്വിയാണ് അവരുടെ പ്രധാന ലക്ഷ്യം.

തിലകൻ ചേട്ടന്റെ മകൻ തിരിച്ചുവരുന്നതിലും ആർക്കൊക്കെയോ എതിർപ്പുണ്ടെന്ന് പറയുന്നു. ഇതൊന്നും ചോദിച്ചാൽ കൃത്യമായി മറുപടി തരാൻ സംഘടനയിൽ ആരുമില്ല. ഞങ്ങളുടെയൊന്നും ചോദ്യങ്ങൾക്ക് കൃത്യമായ മറുപടിയില്ല. പൃഥ്വിരാജ് എന്ന നടനെ ഇല്ലാതാക്കാനാണ് ശ്രമം നടത്തുന്നത്. സിനിമ ഇൻഡസ്ട്രിയിലുള്ളവർ തന്നെയാണ് ഇതിന് ശ്രമിക്കുന്നത്. പൃഥ്വിരാജിനെ ആർക്കും ഒന്നും ചെയ്യാൻ കഴിയില്ല. പറയേണ്ട സമയത്ത് ചില കാര്യങ്ങൾ തെളിവ് നിരത്തി ഞാൻ പറയും. ഉത്തരവാദിത്തപ്പെട്ടവർ ഇതിനെതിരെ നടപടിയെടുക്കണം. ഇല്ലെങ്കിൽ എനിക്ക് പറയാൻ കഴിയുന്നിടത്തെല്ലാം ഞാൻ ഇത് പറയും. എന്നെ സംഘടനയ്ക്ക് ഇഷ്ടപ്പെടുന്നില്ലെങ്കിൽ വേണ്ട'- മല്ലിക പറഞ്ഞു.

TAGS: PRITHVIRAJ, MOVIE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY