
കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിന്റെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ ഉടുപ്പി കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിൽ യുവ പ്രൊഫഷണലുകൾക്ക് ജോലി അവസരം. ഡിപ്ലോമ എഞ്ചിനീയറിംഗ് ട്രെയിനി തസ്‌തികകളിലാണ് ഒഴിവുകളുള്ളത്. മെക്കാനിക്കൽ, ഇലക്‌ട്രിക്കൽ എന്നീ വിബാഗങ്ങളിലാണ് അവസരങ്ങളുള്ളത്. ഡിസംബർ 18 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. ആകെ 16 ഒഴിവുകളാണുള്ളത്.
അംഗീകൃത സ്റ്റേറ്റ് ബോർഡ് ഓഫ് ടെക്‌നിക്കൽ എഡ്യൂക്കേഷനിൽ നിന്ന് കുറഞ്ഞത് 60 ശതമാനം മാർക്കോടെ മൂന്ന് വർഷത്തെ ഡിപ്ലോമയാണ് അടിസ്ഥാന യോഗ്യത. മെക്കാനിക്കൽ, ഇലക്‌ട്രിക്കൽ എന്നീ വിഷയങ്ങളിൽ ഡിപ്ലോമയുള്ളവർക്ക് അപേക്ഷിക്കാം. അംഗീകൃത സർക്കാർ സ്ഥാപനങ്ങളിൽ നിന്നുള്ള സർട്ടിഫിക്കറ്റുകളാണ് പരിഗണിക്കുക.
മെക്കാനിക്കൽ വിഭാഗത്തിൽ പ്രൊഡക്ഷൻ എഞ്ചിനീയറിംഗ്, ഓട്ടോമൊബൈൽ എഞ്ചിനീയറിംഗ്, മെക്കാട്രോണിക്‌സ് എഞ്ചിനീയറിംഗ്, ടൂൾ ആന്റ് ഡൈ മേക്കിംഗ്, മറൈൻ എഞ്ചിനീയറിംഗ്, ഇൻഡസ്‌ട്രിയൽ എഞ്ചിനീയറിംഗ് എന്നിവയിലുള്ള ഡിപ്ലോമകൾ പരിഗണിക്കും.
ഇലക്‌ട്രിക്കൽ വിഭാഗത്തിൽ ഇലക്‌ട്രിക്കൽ ആന്റ് ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്, ഇൻസ്ട്രുമെന്റേഷൻ ആന്റ് കൺട്രോൾ എഞ്ചിനീയറിംഗ് എന്നിവയിലുള്ള ഡിപ്ലോമകൾ തുല്യയോഗ്യതയായി പരിഗണിക്കുന്നതാണ്. മറ്റ് ഡിപ്ലോമ യോഗ്യതകൾ പരിഗണിക്കുന്നതല്ല.
25 വയസാണ് ഉയർന്ന പ്രായപരിധി. ഒബിസി വിഭാഗക്കാർക്ക് മൂന്ന് വർഷത്തെയും എസ്‌സി/ എസ്‌ടി വിഭാഗക്കാർക്ക് അഞ്ച് വർഷത്തെയും പ്രായപരിധി ഇളവ് ലഭിക്കും. 28,000 രൂപയാണ് അടിസ്ഥാന ശമ്പളം. ഡിഎ, എച്ച്‌ആർഎ, മറ്റ് അലവൻസുകൾ എന്നിവ ഉൾപ്പെടെ പ്രതിമാസം 55,104 രൂപ ശമ്പളമായി ലഭിക്കും. കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |