SignIn
Kerala Kaumudi Online
Wednesday, 18 February 2026 6.03 PM IST

ഹൃദു ഹാറൂൺ നായകനായി ടെക്‌സാസ് ടൈഗർ

Increase Font Size Decrease Font Size Print Page
ss

ഹൃദു ഹാറൂൺ നായകനാകുന്ന ചിത്രത്തിന് ടെക്‌സാസ് ടൈഗർ എന്നു പേരിട്ടു. ചെന്നൈയുടെ വർണാഭമായ പശ്ചാത്തലത്തിൽ ഒരുക്കിയ മ്യൂസിക്കൽ എന്റർടെയ്നർ ആണ് ടെക്‌സാസ് ടൈഗർ എന്ന് ഫസ്റ്റ് ലുക്ക് പോസ്റ്റർ സൂചിപ്പിക്കുന്നു.സെൽവ കുമാർ തിരുമാരൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ സംയുക്ത വിശ്വനാഥൻ ആണ് നായിക. റോഹിണി മൊല്ലേറ്റി, സച്ചന, വഫ ഖദീജ, പീറ്റർ കെ, പാർത്ഥിപൻ കുമാർ, ആന്റണി ദാസൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ഫാമിലി പടം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനാണ് സെൽവ കുമാർ തിരുമാരൻ . ചെന്നൈയിൽ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിന് വിഷ്ണു മണി വടിവു ഛായാഗ്രഹണം നി‌ർവഹിക്കുന്നു. സംഗീതസംവിധാനം ഓഷോ വെങ്കട്,

എഡിറ്റിംഗ് : പ്രവീൺ ആന്റണി . യുകെ സ്ക്വാഡിന്റെ ബാനറിൽ ബാലാജി കുമാർ, പാർത്ഥിപൻ കുമാർ, സെൽവ കുമാർ തിരുമാരൻ, സുജിത്ത് എന്നിവർ ചേർന്നാണ് നിർമ്മാണം . പ്രദീപ് രംഗനാഥൻ നായകനായ ഡ്യൂഡിനുശേഷം ഹൃദു ഹാറൂൺ തമിഴി അഭിനയിക്കുന്ന ചിത്രം കൂടി ആണ്. പി .ആർ .ഒ : പ്രതീഷ് ശേഖർ.

TAGS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY