കൊച്ചി: ആതിഥേയ വ്യവസായ മേഖലയ്ക്ക് (ഹോസ്‌പിറ്റാലിറ്റി) ആവശ്യമായ ഉത്പന്നങ്ങളും സേവനങ്ങളും അണിനിരക്കുന്ന ഹോട്ടൽടെക് കേരളയുടെ ഒമ്പതാം പതിപ്പ് ഒക്ടോബർ 10 മുതൽ 12 വരെ കെ.ടി.ഡി.സിയുടെ ബോൾഗാട്ടി പാലസ് ഇവന്റ് സെന്ററിൽ നടക്കും. ഹോട്ടലുകൾ, റെസ്‌റ്റോറന്റുകൾ, റിസോർട്ടുകൾ തുടങ്ങിയ സ്ഥാപനങ്ങളുടെ പ്രതിനിധികളെ കാണാൻ ഈ മേഖലയിലെ പ്രമുഖ സപ്ലയർമാർക്ക് മേളയിലൂടെ അവസരമുണ്ടാകുമെന്ന് ഹോട്ടൽടെക് കേരളയുടെ സംഘാടകരായ ക്രൂസ് എക്‌സ്‌പോസ് മാനേജിംഗ് ഡയറക്‌ടർ ജോസഫ് കുര്യാക്കോസ്, കേരള പ്രൊഫഷണൽ ഹൗസ്‌കീപ്പേഴ്‌സ് അസോസിയേഷൻ (കെ.പി.എച്ച്.എ) പ്രസിഡന്റ് ബിന്ദു പ്രവിഷ്, സെക്രട്ടറി സുമേഷ് ശശിധരൻ, വിൽമാക്‌സ്, ഗസ്‌റ്റോ ഹോട്ടൽവെയേഴ്‌സ് മാനേജിംഗ് ഡയറക്‌ടർ റഫീക് അബ്ദുള്ള എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മേളയിൽ എസ്.ഐ.സി.എ കേരള ചാപ്ടറുമായി സഹകരിച്ച് കേരള ക്യുലിനറി ചലഞ്ച് (കെ.സി.സി) മത്സരങ്ങളും നടക്കും. ഡിസ്‌പ്ലേ, ലൈവ് കുക്കിംഗ് വിഭാഗങ്ങളിൽ മത്സരങ്ങളുണ്ട്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പാചകവിദഗ്ദ്ധർക്ക് അവരുടെ വ്യക്തിഗതവും സംഘടിതവുമായ മികവുകൾ, സർഗശേഷി എന്നിവ പ്രകടിപ്പിക്കാനും അനുഭവങ്ങൾ പങ്കിടാനും അറിവുനേടാനും മറ്റിടങ്ങളിലെ പ്രതിഭകളുമായി സഹകരിക്കാനുമുള്ള അവസരമാണ് മേള നൽകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |