SignIn
Kerala Kaumudi Online
Wednesday, 18 February 2026 6.03 PM IST

ദശാവതാരം രംഗപൂജ ഗാനം

Increase Font Size Decrease Font Size Print Page
ss

മറാത്തി ബ്ലോക് ബസ്റ്റർ ചിത്രം "ദശാവതാരം" മലയാളം പതിപ്പിലെ "രംഗപൂജ" ഗാനം പുറത്തിറങ്ങി.

എ .വി.പ്രഫുൽചന്ദ്ര സംഗീതമൊരുക്കിയ ഗാനത്തിന് വരികൾ രചിച്ചത് ഗുരു താക്കൂർആണ് . അജയ് ഗോഗവാലെ മറാത്തിയിൽ ആലപിച്ച ഗാനത്തിന്, വിവേക് നായിക്, സന്തോഷ് ബോട്ടെ, മങ്കേഷ് ഷിർക്കെ, ശിശിർ സപ്ലെ, ജനാർദൻ ധത്രക്, ഉമേഷ് ജോഷി എന്നിവരാണ് പിന്നണിയിൽ ശബ്ദം നൽകിയത്. സുബോധ് ഖാനോൽക്കർ ആണ് രചനയും സംവിധാനവും. ചരിത്രത്തിൽ ആദ്യമായാണ് മറാത്തി ചിത്രത്തിന്റെ മലയാളം പതിപ്പ് കേരളത്തിൽ റിലീസിന് എത്തുക. ഡിസംബർ 12ന് ആണ് റിലീസ്.

ദിലീപ് പ്രഭാവൽക്കർ, മഹേഷ് മഞ്ജരേക്കർ, ഭരത് ജാദവ്, സിദ്ധാർത്ഥ് മേനോൻ, പ്രിയദർശിനി ഇൻഡാൽക്കർ, വിജയ് കെങ്കറെ, രവി കാലെ, അഭിനയ് ബെർഡെ, സുനിൽ തവാഡെ, ആരതി വഡഗ്ബാൽക്കർ, ലോകേഷ് മിത്തൽ എന്നിവരാണ് പ്രധാന താരങ്ങൾ.ഓഷ്യൻ ഫിലിം കമ്പനി, ഓഷ്യൻ ആർട്ട് ഹൌസ് പ്രൊഡക്ഷൻ എന്നീ ബാനറുകളിൽ ആണ് നിർമ്മാണം. ഛായാഗ്രഹണം-ദേവേന്ദ്ര ഗോലത്കർ, സംഗീതം, പശ്‌ചാത്തല സംഗീതം- എ വി.പ്രഫുൽചന്ദ്ര,സീ സ്റ്റുഡിയോയുമായി സഹകരിച്ച് മാക്സ് മാർക്കറ്റിംഗ് അവതരിപ്പിക്കുന്നു . പി. ആർ. ഒ- ശബരി.

TAGS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY