
തിരുവനന്തപുരം: സ്ഥാനാർത്ഥികൾ പ്രചാരണത്തിന് ഡമ്മി ബാലറ്റുകളുണ്ടാക്കുമ്പോൾ പിങ്ക്,വെള്ള,നീല നിറങ്ങളിൽ ആകരുതെന്ന് തിരഞ്ഞെടുപ്പ് കമ്മിഷണർ എ. ഷാജഹാൻ. യഥാർത്ഥ ബാലറ്റു യൂണിറ്റുകളുടെ പകുതി വലുപ്പത്തിലുള്ളതും തടിയിലോ പ്ലൈവുഡിലോ നിർമ്മിച്ചതുമായ ഡമ്മി ഉപയോഗിക്കാം. അച്ചടിക്കുകയാണെങ്കിൽ അസൽ ബാലറ്റ് പേപ്പറിനോട് സാമ്യം ഉണ്ടാകാൻ പാടില്ല. ഡമ്മി ബാലറ്റ് പേപ്പറിൽ മറ്റ് സ്ഥാനാർത്ഥികളുടെ പേരോ ചിഹ്നമോ ഉണ്ടാകരുത്. ബാലറ്റ് പേപ്പറിൽ എവിടെ വരുന്നുവെന്ന് സൂചിപ്പിക്കാൻ സ്വന്തം പേരും ചിഹ്നവും ഡമ്മിയിൽ അച്ചടിക്കാം. മുഴുവൻ സ്ഥാനാർത്ഥികളുടേയും ക്രമനമ്പറുകളും ഡമ്മിയിൽ ഉൾപ്പെടുത്താം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |