
തിരുവനന്തപുരം:ത്രിതലപഞ്ചായത്തിലെ വോട്ടർമാർ തപാൽ വോട്ടിന് മൂന്ന് അപേക്ഷകൾ നൽകണം.മൂന്ന് അപേക്ഷകളും പൂരിപ്പിച്ച് ഒപ്പിട്ട് ഉത്തരവിന്റെ പകർപ്പ് സഹിതം അതത് വരണാധികാരികൾക്കാണ് നൽകേണ്ടത്.കവറിൽ വോട്ടറുടെ പേരും,മേൽവിലാസവും വോട്ടർപട്ടികയിലെ പാർട്ട് നമ്പറും ക്രമനമ്പറും എഴുതിയിരിക്കണം.വോട്ട് ചെയ്ത് തപാലിലാണ് അയക്കേണ്ടത്.ഇതിനകം പരിശീലന കേന്ദ്രങ്ങളിൽ കിട്ടിയ തപാൽ അപേക്ഷകൾ അതത് വരണാധികാരികൾക്ക് അയച്ചുകൊടുക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എ.ഷാജഹാൻ നിർദ്ദേശിച്ചു.തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥർക്ക് മാത്രമാണ് ഇത്തവണ തപാൽ വോട്ടുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |