SignIn
Kerala Kaumudi Online
Thursday, 19 February 2026 1.35 AM IST

ഡോ. വി.കെ. ജയകുമാറിന് നൈറ്റ് ഹുഡ് പദവി

Increase Font Size Decrease Font Size Print Page
vk

തിരുവനന്തപുരം: 63-ാമത് വേൾഡ് സയൻസ് കോൺഫറൻസിൽ എക്യുമെനിക്കൽ മെഡിക്കൽ ഓർഡർ ഒഫ് ജെറുസലേം നൽകുന്ന 'സർ" എന്ന "നൈറ്റ് ഹുഡ്" പദവി അഞ്ചൽ ശബരിഗിരി ഹോസ്‌പിറ്റലിന്റെ മാനേജിംഗ് ഡയറക്ടറും ചെയർമാനുമായ ഡോ. വി.കെ ജയകുമാറിന് നൽകി ആദരിച്ചു. കൊളംബോയിലെ ബണ്ഡാരനായക ഇന്റർനാഷണൽ കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ എക്യുമെനിക്കൽ മെഡിക്കൽ ആൻഡ് ഹ്യൂമാനിറ്റേറിയൻ ഓർഡർ ഒഫ് ജെറുസലേം ഇന്റർനാഷണൽ ചെയർമാൻ ഡോ. ജോൺ ഹോപ്‌സണാണ് ജയകുമാറിനെ ആദരിച്ചത്. 48 ഏഷ്യൻ രാജ്യങ്ങളിൽ ഇന്ത്യയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഏക വ്യക്തിയാണ് ശബരിഗിരി ഇന്റർനാഷണൽ ഗ്രൂപ്പ് ഒഫ് സ്‌കൂളിന്റെ ചെയർമാൻ കൂടിയായ അദ്ദേഹം. സാമൂഹിക സേവനമേഖലയ്ക്ക് നൽകുന്ന മാതൃകാപരമായ പ്രവർത്തനങ്ങൾ പരിഗണിച്ചാണിത്.

TAGS: NIGHT HOOD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY