SignIn
Kerala Kaumudi Online
Wednesday, 18 February 2026 11.37 PM IST

കേരള ബാങ്ക് ആറാം വാർഷികം ആഘോഷിച്ചു

Increase Font Size Decrease Font Size Print Page
mohanmaster

തിരുവനന്തപുരം:കേരള ബാങ്ക് രൂപീകരണത്തിന്റെ ആറാം വാർഷികം സംസ്ഥാനമൊട്ടാകെ വിവിധ പരിപാടികളോടെ ആഘോഷിച്ചു. കോഴിക്കോട് റീജിയണൽ ഓഫീസിൽ ബാങ്ക് പ്രസിഡന്റ് പി. മോഹനൻ പതാക ഉയർത്തി.
തിരുവനന്തപുരത്ത് ഹെഡ് ഓഫീസിൽ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ജോർട്ടി.എം.ചാക്കോ പതാക ഉയർത്തി. ബാങ്കിന്റെ ഏഴ് റീജിയണൽ ഓഫീസുകളിലും 14 ജില്ലാ കേന്ദ്രങ്ങളിലും ശാഖകളിലും പതാക ഉയർത്തലും മധുര പലഹാര വിതരണവും നടത്തി.
ശാഖകളിൽ ഇടപാടുകാരുടെ സംഗമം നടത്തി. 2019 നവംബർ 29ന് ആരംഭിച്ച കേരള ബാങ്കിന്റെ മൊത്തം ബിസിനസ് നിലവിൽ 1.25 ലക്ഷംകോടി രൂപയിലേക്ക് അടുക്കുകയാണ്.
അമ്പതിനായിരം കോടി രൂപയുടെ വായ്പ ബാക്കിനിൽപ്പ് കൈവരിക്കുന്ന രാജ്യത്തെ ആദ്യത്തെ സംസ്ഥാന സഹകരണ ബാങ്കും കേരളത്തിൽ ഈ നേട്ടം കൈവരിച്ച അഞ്ചു ബാങ്കിലൊന്നും കേരള ബാങ്കാണ്.
സഹകരണ ബാങ്കിംഗ് മേഖലയിൽ ഏഷ്യയിൽ ഒന്നാം സ്ഥാനത്തുള്ള കേരള ബാങ്ക് ആർ.ബി.ഐ നിയന്ത്രണത്തിൽ എല്ലാവിധ ആധുനിക ബാങ്കിംഗ് സൗകര്യങ്ങളും നൽകിവരുന്നു. 2025 ഒക്ടോബർ 31ന് അവസാനിച്ച നൂറു ദിന സ്വർണ പണയ ക്യാമ്പയിൻ വഴി കേരള ബാങ്കിന്റെ സ്വർണപ്പണയ വായ്പയിൽ 2071 കോടി രൂപയുടെ വർദ്ധനവാണ് ഉണ്ടായത്.
ജനപക്ഷ നിലപാടുകൾ ഉയർത്തിപ്പിടിച്ചും കേരളത്തിന്റെ സാമൂഹിക വികാസത്തിൽ പങ്കുവഹിച്ചും കേരള ബാങ്ക് മുന്നോട്ടുപോകുമെന്ന് ബാങ്ക് പ്രസിഡന്റ് പി.മോഹനൻ പറഞ്ഞു.

TAGS: KERALA BANK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY