SignIn
Kerala Kaumudi Online
Wednesday, 18 February 2026 6.33 PM IST

കേരള ബാങ്കിൽ ശമ്പളപരിഷ്ക്കരണം,​ ഉത്തരവ് ഉടൻ പുറത്തിറക്കും

Increase Font Size Decrease Font Size Print Page
kerala-bank

തിരുവനന്തപുരം: കേരള ബാങ്ക് ജീവനക്കാരുടെ ശമ്പളപരിഷ്ക്കരണത്തിന് ധാരണയായി. 2022 ഏപ്രിലിലെ അടിസ്ഥാന ശമ്പളത്തോടൊപ്പം 45% ഡിഎ ലയിപ്പിക്കും. അതിനുമേൽ 7% വർദ്ധനവും,​ കൂടാതെ ഒരോ വർഷത്തെ സർവീസിൽ 0.50% വെയിറ്റേജും നൽകും. ഇത് പരമാവധി 12% മാത്രമായിരിക്കും. ശമ്പളപരിഷ്ക്കരണം നടപ്പാക്കിയുള്ള ഉത്തരവ് പുറത്തിറങ്ങുന്നത് മുതൽ പുതിയ നിരക്കിൽ ശമ്പളം കിട്ടിത്തുടങ്ങും. പരിഷ്ക്കരണത്തിന് 2022ഏപ്രിൽ ഒന്നുമുതൽ മുൻകാലപ്രാബല്യവും അന്നുമുതലുള്ള കുടിശിക രണ്ടുഗഡുക്കളായി പണമായും നൽകും. 2017 ഏപ്രിൽ മുതൽ സർവീസിൽ പ്രവേശിച്ച ജീവനക്കാർക്ക് കഴിഞ്ഞ ശമ്പള പരിഷ്‌ക്കരണത്തിലുണ്ടായ അനോമലിയും ഫുൾടൈം സ്വീപ്പർമാരുടെ ഫിക്‌സേഷൻ വിഷയവും പരിഹരിച്ച് പ്രത്യേക ഉത്തരവ് പുറത്തിറക്കും. സഹകരണ മന്ത്രി വി.എൻ.വാസവന്റെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ ബാങ്കിന്റെ പ്രസിഡന്റ് പി. മോഹനൻ മാസ്റ്റർ, വൈസ് പ്രസിഡന്റ് ടി.വി. രാജേഷ്, എക്സിക്യൂട്ടീവ് ഡയറക്ടർ റോയ് എബ്രഹാം, എച്ച്.ആർ.ചീഫ് ജനറൽ മാനേജർ എ.ആർ. രാജേഷ്, ജനറൽ മാനേജർ ടി.കെ. റോയ്,​ ജീവനക്കാരുടെ സംഘടന പ്രതിനിധികളും പങ്കെടുത്ത യോഗത്തിലാണ് ശമ്പളപരിഷ്ക്കരണത്തെ സംബന്ധിച്ച വ്യവസ്ഥകളിൽ ധാരണയായത്.

TAGS: KERALA BANK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY