
കുട്ടനാട്: ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ പൊങ്കാല മഹോത്സവത്തിന് തുടക്കം കുറിച്ച് നിലവറദീപം തെളിഞ്ഞു. മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി മൂലകുടുംബ ക്ഷേത്രത്തിലെ നിലവറയിൽ ഭദ്രദീപം തെളിച്ചു. തുടർന്ന് നിലവറ ദീപത്തിൽ നിന്ന് പകർന്നെടുത്ത ദീപം ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി ക്ഷേത്ര ആനകൊട്ടിലിൽ പ്രത്യേകം തയ്യാറാക്കിയ ആട്ടവിളക്കിലേക്ക് പകർന്നു. നിലവറദീപം കൊടിമരച്ചുവട്ടിൽ എത്തിക്കുന്നതിന് മുന്നോടിയായി മേൽശാന്തിമാരായ അശോകൻ നമ്പൂതിരി, രഞ്ജിത്ത് ബി. നമ്പൂതിരി, ദുർഗ്ഗാദത്തൻ നമ്പൂതിരി എന്നിവരുടെ കാർമ്മികത്വത്തിൽ പ്രത്യേക പൂജകൾ നടന്നു. തുടർന്ന് പൊങ്കാല വിളംബര ഘോഷയാത്രയുടെ പൊതുസമ്മേളനം ഉദ്ഘാടനം തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗായത്രി ബി. നായർ നിർവഹിച്ചു. ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. രമേശ് ഇളമൺ നമ്പൂതിരി, മീഡിയ കോഓഡിനേറ്റർ അജിത്ത് കുമാർ പിഷാരത്ത്, ഉത്സവകമ്മറ്റി ഭാരവാഹികൾ, ചക്കുളത്തമ്മ മാത്യു സമിതി അംഗങ്ങൾ ചടങ്ങിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |