
ഡിസംബർ, ജനുവരി മാസങ്ങളിൽ പൊതുവെ തണുപ്പും കാറ്റും അധികമായിരിക്കും. ഈ സമയങ്ങളിൽ ചർമ്മ പ്രശ്‌നങ്ങളുണ്ടാകാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്. കൈകാലുകളിലെ പുറംതൊലി വരണ്ട് ഇളകി മാറുന്നതു മൂലമുള്ള പ്രശ്നങ്ങൾ പലരും നേരിടാറുണ്ട്. എന്നാൽ കൂടുതൽ നേരിടേണ്ടി വരുന്ന പ്രശ്‌നം കാൽപ്പാദങ്ങൾ വരണ്ടുപൊട്ടുന്നതാണ്. ചിലരിൽ ഈ പ്രശ്നം തീവ്രമാകാറുണ്ട്. കാലിന്റെ അഭംഗി ഒരു പ്രശ്‌നം ആകുന്നതിനൊപ്പം തന്നെ ശക്തമായ വേദനയും നീറ്റലും അനുഭവപ്പെടാം. ചില സമയങ്ങളിൽ ഉറക്കത്തെപ്പോലും ബാധിച്ചെന്ന് വരാം. പ്രമേഹം പോലെ മറ്റെന്തെങ്കിലും ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവരാണെങ്കിൽ പ്രശ്നങ്ങൾ കൂടുതൽ സങ്കീർണമാകാം.
ഇത്തരത്തിൽ കാൽപ്പാദങ്ങൾ വിണ്ടുകീറുന്നതുമൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇതൊന്ന് പരീക്ഷിച്ചു നോക്കൂ. കാൽപ്പാദങ്ങൾ വിണ്ടുകീറുന്നത് തടയുന്നതിനൊപ്പം അവ സുന്ദരമാക്കി മാറ്റാനും സാധിക്കും.
ഒരു സ്‌പൂൺ വാസ്‌ലിനും നാരങ്ങയുടെ നീരും ചേർത്തിളക്കി യോജിപ്പിക്കാം. വൃത്തിയാക്കിയ പാദത്തിൽ വിള്ളലുള്ള ഭാഗത്ത് ഈ മിശ്രിതം പുരട്ടാം. അഞ്ച് മിനിറ്റുകൾക്ക് ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം.
കാൽപ്പാദങ്ങൾ കൂടുതലായി വരളുമ്പോഴാണ് വിണ്ടുപൊട്ടൽ കുടുന്നത്. ഇത് തടഞ്ഞ് ഈർപ്പം നിലനിർത്താനും ചർമ്മത്തിന്റെ പുനരുജ്ജീവനം പ്രോത്സാഹിപ്പിക്കാനും കറ്റാർ വാഴയുടെ നീര് പാദങ്ങളിൽ പുരട്ടുന്നത് സഹായിക്കും. 20 മിനിറ്റ് നേരം വച്ചതിനുശേഷം ചെറുചൂടുള്ള വെള്ളത്തിൽ കഴുകുക.
അൽപം വിനാഗിരി വെള്ളത്തിൽ കലർത്തി കാലുകൾ അതിൽ മുക്കിവയ്‌ക്കാം. അല്ലെങ്കിൽ വേപ്പിലയും പെപ്പർമിന്റ് ഓയിലും ചേർത്ത വെള്ളത്തിൽ കാൽ മുക്കി വയ്‌ക്കാം. ഇത് വിണ്ടുകീറലിനെത്തുടർന്നുണ്ടാകുന്ന അണുബാധകളെ തടയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |