
മലയാളത്തിന്റെ പ്രിയതാരം അനശ്വര രാജൻ നായികയാകുന്ന ചാമ്പ്യൻ എന്ന തെലുങ്ക് ചിത്രത്തിലെ ഗിര...ഗിര... ഗാനം തരംഗമാകുന്നു. കഴിഞ്ഞ ദിവസം റിലീസായ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ യൂ ട്യൂബിൽ ഇതിനകം 52 ലക്ഷത്തിൽ അധികം പേർ കണ്ടു .അനശ്വര രാജൻ അവതരിപ്പിക്കുന്ന ചന്ദ്രകല എന്ന കഥാപാത്രത്തിന്റെ ഗ്ലിംപ്സും ആദ്യഗാനം ഗിര ഗിരയുമാണ് പുറത്തിറങ്ങിയത്. മിക്കി ജെ.മേയറാണ് സംഗീത സംവിധാനം. നായകൻ റോഷൻ മെകകയുടെയും അനശ്വരയുടെയും കഥാപാത്രങ്ങളുടെ ഹൃദയബന്ധം ഹൃദ്യമായി ഗാനരംഗത്തിൽ ആവിഷ് കരിക്കുന്നു.അനശ്വരയുടെ തെലുങ്ക് അരങ്ങേറ്റം കൂടി ആണ്. പ്രദീപ് അദ്വൈതം സംവിധാനം ചെയ്യുന്ന ചാമ്പ്യൻ 1940കളിലെ ഹൈദരാബാദിന്റെ പശ്ചാത്തലത്തിലൊരുങ്ങുന്ന പീരിഡ് ഡ്രാമയാണ്.സ്വപ്ന സിനിമാസ്, സീ സ്‌റ്റുഡിയോസ്, ആനന്ദി ആർട് ക്രിയേഷൻസ് എന്നീ ബാനറിൽ പ്രിയങ്ക ദത്ത്,ജി.കെ മോഹൻ, ജെമിനി കിരൺ എന്നിവർ ചേർന്നാണ് നിർമ്മാണം. ഡിസംബർ 25ന് റിലീസ് ചെയ്യും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |