
തെന്നിന്ത്യൻ താരം സാമന്തയും സംവിധായകൻ രാജ് നിദിമോരുവും വിവാഹിതരായി. കോയമ്പത്തൂർ ഇഷ ഫൗണ്ടേഷന്റെ ലിംഗ ഭൈരവി ക്ഷേത്രത്തിലായിരുന്നു വിവാഹം.
അടുത്ത ബന്ധുക്കളും ഏതാനും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങിലാണ് വിവാഹം.
സാമന്തയും രാജ് നിദിമോരുവും കഴിഞ്ഞ കുറച്ചുവർഷങ്ങളായി പ്രണയത്തിലാണെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. രാജ് സംവിധാന പങ്കാളിയും നിർമ്മാണ പങ്കാളിയുമായ ദ ഫാമിലി മാൻ 2 എന്ന വെബ് സീരിസിൽ ഇരുവരും ഒരുമിച്ചിരുന്നു.
കഴിഞ്ഞവർഷം അമേരിക്കയിൽ ഇരുവരും ഒന്നിച്ച് അവധി ആഘോഷിക്കുന്ന ചിത്രങ്ങൾ പുറത്തു വരികയും ചെയ്തിരുന്നു.
അടുത്തിടെ സാമന്ത ആരംഭിച്ച പെർഫ്യൂ ബ്രാൻഡിന്റെ ലോഞ്ച് ചടങ്ങിൽ രാജ് പങ്കെടുക്കുകയും ചെയ്തു. രാജിനെ ചേർത്തുപിടിച്ചുള്ള ചിത്രവും അതിനൊപ്പം സാമന്ത ചേർത്ത കുറിപ്പും പിന്നീട് ചർച്ചയായി.
ഞാൻ കണ്ടുമുട്ടിയതിൽവച്ച് ഏറ്റവും മിടുക്കരും കഠിനാദ്ധ്വാനികളും ആത്മാർത്ഥതയുള്ളവരുമായ ചില ആളുകൾക്കൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിൽ ഞാൻ ഒരുപാട് നന്ദിയുള്ളവളാണ്. സാമന്തയുടെ കുറിപ്പിനൊപ്പം രാജ് നിദിമോരുവിനൊപ്പം ആലിംഗനം ചെയ്തു നിൽക്കുന്ന ചിത്രവും പങ്കുവച്ചിരുന്നു. ഒന്നും ഒളിക്കാനില്ല എന്ന ഹാഷ് ടാഗ് ചേർത്തതും പ്രണയ വാർത്തകൾക്ക് ചൂടുകൂട്ടി.
2021 ൽ ആണ് സാമന്തയും നടൻ നാഗചൈതന്യയും വേർപിരിഞ്ഞത്. കഴിഞ്ഞവർഷം നാഗചൈതന്യ നടി ശോഭിത ധുലിപാലയെ വിവാഹം കഴിച്ചു. രാജിന്റെയും രണ്ടാം വിവാഹം ആണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |