
കുംഭകോണം: കുംഭകോണത്തെ ആദികുംഭേശ്വരർ ക്ഷേത്രത്തിൽ 16 വർഷങ്ങൾക്ക് ശേഷം ഇന്നലെ കുംഭാഭിഷേക ചടങ്ങുകൾ നടന്നു. 2028ൽ മഹാമഹ ഉത്സവം നടക്കുന്ന പശ്ചാത്തലത്തിൽ,ക്ഷേത്ര കുംഭാഭിഷേകം നടത്തണമെന്ന ഭക്തരുടെ ആവശ്യപ്രകാരമാണ് കുംഭാഭിഷേകം നടന്നത്. ഇതിനു മുമ്പ് 2009 ജൂൺ 5ന് ക്ഷേത്രത്തിൽ കുംഭാഭിഷേകം നടന്നത്. കുംഭാഭിഷേകത്തിനായി സർക്കാർ 16 കോടി അനുവദിക്കുകയും 2023 മാർച്ച് 23 മുതൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു.
കുംഭകോണത്ത് 12 വർഷത്തിലൊരിക്കലാണ് നടക്കുന്ന മഹാമഹ ഉത്സവം നടക്കുന്നത്. 12 ശൈവ ക്ഷേത്രങ്ങളിൽ പ്രധാനപ്പെട്ടതാണ് ശ്രീമംഗലാംബികാ സമേത ശ്രീആദി കുംഭേശ്വരർ ക്ഷേത്രം. കഴിഞ്ഞ മാസം 24 മുതൽ ആചാരപ്രകാരമുള്ള ചടങ്ങുകൾ ആരംഭിച്ചിരുന്നു.
26ന് കാവേരി നദിയിൽ നിന്നുളള പുണ്യജലം ഒന്നരയടി മുതൽ 9 അടി വരെ ഉയരമുള്ള സ്വർണം പൂശിയ 44 കലശങ്ങളിൽ ഘോഷയാത്രയായി കൊണ്ടുവന്നു. തുടർന്ന്, 10,000 ചതുരശ്ര അടി വിസ്തൃതിയിൽ 99 കുണ്ഡങ്ങളുള്ള ഒരു യാഗശാല നിർമ്മിച്ചു. 27ന് ഒന്നാം ഘട്ട യാഗശാല പൂജയോടെ കുംഭാഭിഷേക യാഗം ആരംഭിച്ചു. 28ന് രണ്ടാമത്തെയും മൂന്നാമത്തെയും കാലഘട്ട യാഗശാല പൂജകളും, 29ന് നാലാമത്തെയും അഞ്ചാമത്തെയും കാലഘട്ട യാഗശാല പൂജകളും, 30ന് ആറാമത്തെയും ഏഴാമത്തെയും കാലഘട്ട യാഗശാല പൂജകളും നടന്നു. പ്രധാനദിവസമായ ഇന്നലെ കുംഭാഭിഷേക ചടങ്ങുകൾ പുലർച്ചെ 3ന് വിഘ്‌നേശ്വരപൂജയോടെ ആരംഭിച്ചു. രാവിലെ 6.45ന് മഹാ കുംഭാഭിഷേകം, 7.15ന് മൂലസ്ഥാന മഹാ കുംഭാഭിഷേകം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |