
ജറൂസലം:ഇസ്രയേൽ സൈന്യത്തിന്റെ വെടിവെപ്പിൽ മാദ്ധ്യമപ്രവർത്തകൻ ഉൾപ്പെടെ നാല് പാലസ്തീനികൾ കൊല്ലപ്പെട്ടു.ഖാൻ യൂനിസിലുണ്ടായ ആക്രമണത്തിലാണ് മുഹമ്മദ് വാദി എന്ന മാദ്ധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടത്.ബുറെയ്ജ് അഭയാർഥി ക്യാമ്പിന് സമീപമുണ്ടായ വെടിവെപ്പിൽ മറ്റൊരാളും മരിച്ചു.അധിനിവിഷ്ട വെസ്റ്റ് ബാങ്കിൽ മൂന്ന് ഇസ്രയേലികളെ ആക്രമിച്ച് പരിക്കേൽപിച്ചെന്നാരോപിച്ച് രണ്ട് പാലസ്തീനികളെയും ഇസ്രയേൽ സൈന്യം വെടിവെച്ചുകൊന്നു.18ഉം 17ഉം വയസ്സുള്ളവരാണ് കൊല്ലപ്പെട്ടത്.രണ്ട് ഇസ്രയേൽ സൈനികരെ കുത്തിപ്പരിക്കേൽപ്പിച്ചയാളാണ് കൊല്ലപ്പെട്ടവരിലൊരാളെന്ന് സൈന്യം പറയുന്നു.അറസ്റ്റ് ചെയ്യാനെത്തിയപ്പോൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചയാളാണ് കൊല്ലപ്പെട്ട രണ്ടാമത്തെയാളെന്നും അവർ അവകാശപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |