
ന്യൂഡൽഹി: കർണാടക മുൻ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ പ്രതിയായ പോക്സോ കേസിലെ വിചാരണ സുപ്രീംകോടതി സ്റ്റേ ചെയ്‌തു. കേസ് റദ്ദാക്കണമെന്ന യെദിയൂരപ്പയുടെ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്‌മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. കർണാടക സർക്കാരിന് നോട്ടീസ് അയക്കാനും ഉത്തരവിട്ടു. വിശദമായി വാദം കേൾക്കും. കർണാടക ഹൈക്കോടതി ഇടപെടാത്ത സാഹചര്യത്തിലാണ് സുപ്രീംകോടതിയെ സമീപിച്ചത്. 17കാരിയെ പീഡിപ്പിച്ചെന്ന് 2024 മാർച്ചിലാണ് ആരോപണമുയർന്നത്. യെദിയൂരപ്പയ്‌ക്കെതിരെ പെൺകുട്ടിയുടെ മാതാവ് പൊലീസിൽ പരാതി നൽകുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |