
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രകാശ് വർമ്മ നായകൻ. പുതുമുഖങ്ങളും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം പൊലീസ് സ്റ്റോറി ആണ്. ഉദയ കൃഷ്ണ രചന നിർവഹിക്കുന്നു. പ്രശാന്ത് രവീന്ദ്രൻ ആണ് ഛായാഗ്രഹണം . സത്യം സിനിമാസിന്റെബാനറിൽ എം.ജി പ്രേമചന്ദ്രനും വർണ ചിത്രയുടെ ബാനറിൽ മഹാ സുബൈറും ചേർന്ന് നിർമ്മിക്കാനാണ് ഒരുങ്ങുന്നത് . ചിത്രീകരണം ഈ മാസം ആരംഭിക്കാനാണ് ആലോചന. മമ്മൂട്ടിയും മഞ്ജു വാര്യരും അതിഥി വേഷത്തിൽ എത്തിയേക്കും. രഞ്ജിത്തിന്റെ സംവിധാനത്തിൽ മമ്മൂട്ടി കമ്പനി നിർമ്മിച്ച ആരോ എന്ന ഹ്രസ്വ ചിത്രത്തിൽ മഞ്ജു വാര്യർ അഭിനയിച്ചിരുന്നു. മികച്ച സ്വീകാര്യത ലഭിക്കുകയും ചെയ്തു. തുടരും സിനിമയിൽ ജോർജ് സാർ എന്ന പൊലീസ് കഥാപാത്രമായി എത്തി തിളങ്ങിയ താരം ആണ് പരസ്യചിത്ര സംവിധായകനും നിർമ്മാതാവുമായ പ്രകാശ് വർമ്മ. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രത്തിലും പ്രകാശ് വർമ്മ അഭിനയിക്കുന്നുണ്ട്.
ഇൗ ചിത്രത്തിൽ മോഹൻലാൽ പൊലീസ് വേഷം ആണ് അവതരിപ്പിക്കുന്നത്. അതേസമയം എം.ടിയുടെ ആന്തോളജി മനോരഥങ്ങളിൽ കടുഗണ്ണാവ ഒരു യാത്രക്കുറിപ്പ് രഞ്ജിത്തിന്റെ സംവിധാനത്തിൽ പോയവർഷം പുറത്തിറങ്ങിയിരുന്നു. മമ്മൂട്ടി ആണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |