
പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിലിന്റേത് തീവ്രത കൂടിയ പീഡനമെന്നും എം. മുകേഷിന്റേത് തീവ്രത കുറഞ്ഞതെന്നും സി.പി.എമ്മിന്റെ വനിതാ സംഘടനയായ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ലസിതാ നായർ. രാഹുലിനെതിരായ പ്രതിഷേധ പരിപാടി വിശദീകരിക്കാൻ പത്തനംതിട്ട പ്രസ് ക്ളബിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് വിവാദ പരാമർശം. പീഡിപ്പിച്ചതിന് മുകേഷിനെതിരെ ക്യത്യമായ തെളിവുകളില്ല. പീഡനമാണെന്ന് അംഗീകരിച്ചിട്ടുമില്ല. അതിനാൽ ശിക്ഷാനടപടികളും ഉണ്ടായില്ല.
രാഹുൽ മാങ്കൂട്ടത്തിൽ നിർദ്ദേശിച്ചവരാണ് തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലയിലെ സ്ഥാനാർത്ഥികളിൽ ഭൂരിഭാഗവും. അടൂർ നഗരസഭയിൽ രാഹുലിന്റെ അടുത്ത സുഹൃത്തായ ഫെന്നിനൈനാൻ, പള്ളിക്കൽ പഞ്ചായത്തിൽ പഴകുളം ശിവദാസൻ, ജില്ലാ പഞ്ചായത്തിൽ ശ്രീനാദേവി കുഞ്ഞമ്മ എന്നിവർ രാഹുലിന്റെ സ്ഥാനാർത്ഥികളാണ്. വരും ദിവസങ്ങളിൽ രാഹുലിനെതിരെ പ്രതിഷേധ പരിപാടികൾ നടത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |