
ബംഗളൂരു: ലൈംഗിക പീഡനക്കേസിൽ ഒളിവിൽപ്പോയ രാഹുൽ മാങ്കൂട്ടത്തിലിനെ ബംഗളൂരുവിലെത്തിച്ച ഡ്രൈവർ കസ്റ്റഡിയിൽ. മലയാളിയായ ഇയാൾ കഴിഞ്ഞ കുറച്ച് വർഷങ്ങളായി കർണാടകയിലാണ് താമസം. അവിടെ ഉന്നത രാഷ്‌ട്രീയ ബന്ധമുള്ള റിയൽ എസ്‌റ്റേറ്റുകാരന്റെ ഡ്രൈവറായി ജോലി ചെയ്യുകയാണ്.
ഇന്നലെയാണ് ഡ്രൈവർ പിടിയിലായത്. ഇയാൾ പറഞ്ഞതനുസരിച്ച് നഗരത്തിൽ നിന്ന് മാറി ഒരു രഹസ്യ കേന്ദ്രത്തിലേക്ക് അന്വേഷണ സംഘം എത്തിയെങ്കിലും അവിടെ രാഹുലിനെ കണ്ടെത്താനായില്ല. ഇന്നലെ നാല് സ്ഥലങ്ങളിൽ അന്വേഷണ സംഘം പരിശോധന നടത്തി. വാഹനങ്ങളും ഒളിത്താവളങ്ങളും രാഹുൽ മാറ്റുകയാണ്. ചില വ്യക്തികളുടെ സഹായം രാഹുൽ മാങ്കൂട്ടത്തിലിന് ലഭിക്കുന്നുണ്ടെന്നാണ് നിഗമനം. ഈ ഡ്രൈവർക്ക് രാഹുലുമായി ബന്ധമില്ലെന്നും ഇയാളെ കൂടുതൽ ചോദ്യംചെയ്യുകയാണെന്നും അന്വേഷണ സംഘം അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |