ന്യൂഡൽഹി: ജനങ്ങൾ തന്നെ തിരഞ്ഞെടുത്തത് പാർലമെന്റിൽ പ്രവർത്തിക്കാനാണെന്നും ബഹളം മൂലം നടപടികൾ തടസപ്പെടുന്നത് അംഗീകരിക്കാനാകില്ലെന്നും ശശി തരൂർ. ബഹളത്താൽ പാർലമെന്റ് തടസപ്പെടുന്നതിനെതിരെ ഇംഗ്ളീഷ് ദിനപത്രത്തിലെ ലേഖനത്തിൽ എഴുതിയ കാര്യങ്ങളിൽ ഉറച്ചു നിൽക്കുന്നതായി ഡൽഹിയിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു.
രാജ്യത്തെ ഏറ്റവും ഉയർന്ന ചർച്ചാ വേദിയാകേണ്ട പാർലമെന്റ്, ബഹളംമൂലം തടസപ്പെടുന്നത് ശരിയല്ലെന്ന് തരൂർ ലേഖനത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഈ പ്രവണത തുടരുന്നത് ജനാധിപത്യ പ്രക്രിയകളെ ദുർബലപ്പെടുത്തും. യു.പി.എ ഭരണകാലത്ത്, പാർലമെന്റ് ഇടയ്ക്കിടെ സ്തംഭിപ്പിച്ച ബി.ജെ.പിയുടെ രീതിയാണ് ഇപ്പോഴത്തെ പ്രതിപക്ഷം തുടരുന്നത്. അർത്ഥവത്തായ കൂടിയാലോചനകളില്ലാതെ നിയമനിർമ്മാണം അട്ടിമറിക്കപ്പെടുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു. കേന്ദ്ര സർക്കാർ പാർലമെന്റിനെ വെറും റബ്ബർ സ്റ്റാമ്പു പോലെയാണ് കണക്കാക്കുന്നതെന്നും പ്രധാനമന്ത്രി അപൂർവമായി മാത്രമാണ് സഭാനടപടികളിൽ പങ്കെടുക്കുന്നതെന്നും തരൂർ വിമർശിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |