
തിരുവനന്തപുരം: മുതിർന്ന പത്രപ്രവർത്തകനും കേരളകൗമുദി പത്രാധിപസമിതി അംഗവുമായിരുന്ന എസ് ജയശങ്കർ (75) അന്തരിച്ചു. ഇന്ന് രാവിലെ 6.45ഓടെ ജഗതിയിലെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. കേരളകൗമുദി തിരുവനന്തപുരം, കണ്ണൂർ ബ്യൂറോകളിൽ ദീർഘകാലം സേവനമനുഷ്‌ഠിച്ചിട്ടുണ്ട്. പത്രപ്രവർത്തകയൂണിയൻ (KUWJ) സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്നു.
അവിവാഹിതനായ അദ്ദേഹം സഹോദരിക്കൊപ്പമായിരുന്നു താമസം. തിരുവനന്തപുരം മുൻ മേയർ സത്യകാമൻ നായരുടെ മകനാണ്. സംസ്കാരം ഇന്ന് വൈകിട്ട് നാലുമണിയോടെ തിരുവനന്തപുരം തൈക്കാട് ശാന്തികവാടത്തിൽ നടത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |