തൊടുപുഴ: അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ മൂലമറ്റം പവർ ഹൗസിൽ വൈദ്യുതി ഉത്പാദനം പുനരാരംഭിച്ചു. ഇന്നലെ രാത്രി 8ന് നാലാം നമ്പർ ജനറേറ്റർ പ്രവർത്തനക്ഷമമാക്കി. ഇന്നു രാവിലെ 6 ാം നമ്പറും തുടർന്ന് 1, 2 നമ്പർ ജനറേറ്ററുകളും പ്രവർത്തനക്ഷമമാക്കും. വാർഷിക അറ്റകുറ്റപ്പണിയിലുള്ള അഞ്ചാം യൂണിറ്റിന്റെയും ചെറിയ തകരാറുള്ള മൂന്നാം യൂണിറ്റിന്റെയും പ്രവർത്തനം തുടങ്ങാൻ വൈകും.
റെക്കാഡ് വേഗത്തിൽ അറ്റകുറ്റപ്പണി പൂർത്തിയാക്കിയ ജീവനക്കാരെ അഭിനന്ദിക്കാൻ ജനറേഷൻ ഡയറക്ടർ ജി.സജീവ് ഇന്നുരാവിലെ 11ന് മൂലമറ്റം പവർ ഹൗസിൽ എത്തും.
അഞ്ച്, ആറ് ജനറേറ്ററുകളിലെ സ്‌ഫെറിക്കൽ വാൽവിലെ ചോർച്ച പരിഹരിക്കുന്നതിനായി നവംബർ 12 നാണ് വൈദ്യുതി നിലയം അടച്ചത്. 30 ദിവസംകൊണ്ട് തീർക്കാൻ ലക്ഷ്യമിട്ട ജോലികൾ നേരത്തെ പൂർത്തിയാക്കാനായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |