
തിങ്കളാഴ്ചയാണ് നടിയെ ആക്രമിച്ച കേസിൽ വിധി വരുന്നത്. കേസിലെ എട്ടാം പ്രതിയായ ദിലീപിന് ശിക്ഷ കിട്ടുമോ അതോ വെറുതെ വിടുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ഇതിനിടയിൽ ദിലീപ് ജയിലിൽ പോകാൻ സാദ്ധ്യത കുറവാണെന്ന് അവകാശപ്പെടുന്ന മോഹൻദാസ് എന്ന ജ്യോതിഷിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
'സിനിമാ ലോകത്തെ കീഴടക്കിക്കൊണ്ട് നിർമാണം, വിതരണം, അഭിനയം ഇതിലെല്ലാം കൈകടത്തുമ്പോൾ എല്ലാ ആധിപത്യങ്ങളും ഇയാളിൽ എത്തിപ്പെടുമോയെന്ന് ചെറിയ ഭയപ്പാടോടെ കാണുന്ന എതിർ ശക്തിയുണ്ട്. അവരിലേക്ക് പല മേഖലകളിൽ നിന്നും പണം ഒഴുകുന്നുണ്ട്. അവരാണ് ഇതിനുപിന്നിലെന്നാണ് ജ്യോതിഷപ്രകാരം കാണുന്നത്. ഇതുതന്നെയായിരിക്കാം ദിലീപിന്റെ ആത്മാഭിമാനത്തിന് കോട്ടം തട്ടുന്ന രീതിയിലുള്ള പ്രവൃത്തിയിലെത്തിച്ചതെന്ന് ജ്യോതിഷി പറയുന്നു.
ഈ ദോഷങ്ങൾ ദിലീപിനെ മാനസികമായി എത്രത്തോളം തളർത്തിയോ എന്നതിലേക്ക് പോകുന്നില്ല. ഇദ്ദേഹത്തിന് ഒരുപാട് ദോഷങ്ങൾ ഉണ്ട്. ചുരുക്കിപറഞ്ഞാൽ ചില അനുകൂല കാര്യങ്ങളുണ്ട്. തന്ത്രപ്രധാനമാകുന്ന ഒരുപാട് കാര്യങ്ങൾ ഒളിഞ്ഞിരിപ്പുണ്ട്. ജ്യോതിഷവിധി പ്രകാരം ദിലീപ് ജയിൽവാസം അനുഭവിക്കണം. എട്ടിൽ കേതുവാണ്. അനുഭവിച്ചുതന്നെ തീരണം. എന്നാൽ വിചാരണവേളയിൽ ജയിലിൽ കിടന്നതിനാൽ അതിന് സാദ്ധ്യതയില്ലെന്നാണ് പ്രവചനം.
അതേസമയം, നടിയെ ആക്രമിച്ച കേസിലെ വിധി ദിലീപിനെ സംബന്ധിച്ച് ഏറെ നിർണായകമാണ്. പ്രതികൂലമായാൽ വ്യക്തിജീവിതത്തെ മാത്രമല്ല സിനിമാ ഭാവിയും അവതാളത്തിലാകും. കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിക്ക് ദിലീപാണ് ക്വട്ടേഷൻ കൊടുത്തതെന്നാണ് അന്വേഷണ സംഘത്തിന്റെ വാദം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |