
ന്യൂഡൽഹി: ഇൻഡിഗോ വിമാനങ്ങളുടെ സർവീസ് മുടങ്ങിയത് ആയിരക്കണക്കിന് യാത്രക്കാരെയാണ് ബാധിച്ചിരിക്കുന്നത്. ഇതിന്റെ പല തരത്തിലുള്ള വീഡിയോകൾ പുറത്തുവന്നിട്ടുണ്ട്. ഇപ്പോഴിതാ ഇൻഡിഗോ കാരണം ജോലി പോകാൻ സാദ്ധ്യതയുള്ള ഒരു യുവാവിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.
ആയുഷ് കുച്യ എന്നയാളാണ് ഈ വീഡിയോ എക്‌സിൽ പങ്കുവച്ചിരിക്കുന്നത്. തന്നെ ജോലിയിൽ നിന്ന് പിരിച്ചുവിടരുതെന്ന് മേലധികാരിയോട് പറയണമെന്ന് യുവാവ് കരഞ്ഞുകൊണ്ട് പറയുന്നത് വീഡിയോയിൽ കാണാം. പൈലറ്റ് ഇല്ലാത്തതിനാലാണ് വിമാനം പുറപ്പെടാത്തതെന്ന് ഒരു ഇൻഡിഗോ ജീവനക്കാരൻ പറഞ്ഞതായി മറ്റൊരാൾ പറയുന്നുണ്ട്. ഇൻഡിഗോ വിമാനക്കമ്പനിയിലുള്ള വിശ്വാസം നഷ്‌ടപ്പെട്ടുവെന്ന് ഒരു പ്രായമുള്ള വ്യക്തി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |