
ജോഹന്നസ്ബർഗ്: ദക്ഷിണാഫ്രിക്കയിൽ വെടിവയ്‌പിൽ 11 പേർ കൊല്ലപ്പെട്ടു. 14 പേർക്ക് പരിക്കേറ്റു. പ്രാദേശിക സമയം, ഇന്നലെ പുലർച്ചെ പ്രിറ്റോറിയയ്‌ക്ക് പടിഞ്ഞാറ് സോൾസ്‌വിൽ ടൗൺഷിപ്പിൽ ജനവാസ കെട്ടിടത്തിനുള്ളിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന ബാറിലായിരുന്നു സംഭവം. മൂന്ന് അജ്ഞാതർ ഇവിടേക്ക് കടന്ന് വെടിവയ്‌പ് നടത്തുകയായിരുന്നു. മരിച്ചവരിൽ മൂന്ന് വയസുള്ള കുട്ടിയും ഉൾപ്പെടുന്നു. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |